Since 2016

"തേവർ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


 

"തേവർ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്,ഷഹീൻ സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേവർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിൽ  തലൈവാസൽ വിജയ്,കലാഭവൻ ഷാജോൺ,മൊട്ട രാജേന്ദ്രൻ, വയ്യാപുരി,ഹരീഷ് കണാരൻ, നിർമൽ പാലാഴി,ഷാജു ശ്രീധർ,മേജർ രവി, ദേവൻ,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് വാര്യർ,ഐശ്വര്യ, പൂജ റാം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


ഹൊറൈസൺ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമിക്കുന്നഅഞ്ചാമത്തെ നിർമ്മാണ സംരംഭമാണ് "തേവർ".എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ രാജ് മൊട്ടമ്മൽ, വാസുദേവൻ.


നർമ്മവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി, കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാവുന്ന വിനോദ ചിത്രമെന്ന നിലയിലാണ് "തേവർ" അവതരിപ്പിക്കുന്നത്.


ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.  ഗാനരചന-ശ്രീകുമാർ എസ്,ഛായാഗ്രഹണം-എൽദോ ഐസക്ക്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ-സിഖിൽ ശിവകല,എഡിറ്റിംഗ്-അയൂബ് ഖാൻ, കലാസംവിധാനം-സജിത് മുണ്ടയാട്, അസോസിയേറ്റ് ആർട്ട് ഡയറക്ടർ-ദിനകർ ബി നായർ,ഡി ഐ-വിസ്ത സ്റ്റുഡിയോയിൽ, കളറിസ്റ്റ്-രമേഷ് അയ്യർ,ഫൈനൽ മിക്സിംഗ്-കരുൺ പ്രസാദ്,സ്റ്റുഡിയോ-സൗണ്ട് ബ്രൂവറി, വിഎഫ്എക്സ്-കെ എസ്  രഘുനാഥ്, ഫിനാൻസ് കൺട്രോളർ-വിവേക് ശ്രീകാർത്തികേയം, സരിത വിവേക്, ഫിനാൻസ് മാനേജർ- മുരുകേശൻ കൽപ്പാത്തി,മേക്കപ്പ്-മഹേഷ് ചേർത്തല, വസ്ത്രാലങ്കാരം- സുകേഷ് താനൂർ,സ്റ്റിൽസ്-ഷിബി ശിവദാസ്, നൃത്തസംവിധാനം- കുമാർ ശാന്തി, സംഘട്ടനം-തവ്സി രാജു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രസാദ് യാദവ്,അസോസിയേറ്റ് ഡയറക്ടർ-സനിത ദാസൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ കണ്ണൂർ,പ്രൊഡക്ഷൻ കൺട്രോളർ-ജബ്ബാർ മതിലകം, പ്രൊജക്ട് ഡിസൈനർ-ഹംസ ദേശമംഗലം, ലൊക്കേഷൻ മാനേജർ-കുട്ടിരാജ കോവൈ, ഓൺലൈൻ പ്രമോഷൻ-ഒപ്ര ഡിജിറ്റൽ,വിതരണം- ഹൊറൈസൺ എന്റർടെയ്ന്മെന്റ്സ്. പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ "തേവർ" ഡിസംബറിൽ പ്രദർശനത്തിനെത്തുന്നു.


പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.