Since 2016

"കളി കാണും നേരം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .



 

"കളി കാണും നേരം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


ഡോക്ടർ അഭിലാഷ് ബാബുവിൻ്റെ *കളി കാണും നേരം* (What do they know of F who only F know?) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്-ലുക് പോസ്റ്റർ, സ്വതന്ത്ര, പരീക്ഷണ ചിത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ IEFFKയിൽ വെച്ച് പ്രകാശനം ചെയ്തു. 


പ്രസിദ്ധ സംവിധായകനും ഛായാഗ്രാഹകനു മായ പ്രതാപ് ജോസഫാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിനോടൊപ്പം സമൂഹമാധ്യമ ങ്ങൾ വഴിയും പോസ്റ്റർ റിലീസ് ചെയ്യപ്പെട്ടു.


ഒരു പരീക്ഷണാത്മക സോഷ്യോ-പൊളിറ്റി ക്കൽ സ്പോർട്സ് മൂവി എന്ന് വിശേഷിപ്പി ക്കാവുന്ന സിനിമ ദ വീക്കെൻഡ് അക്കാദമിയ യുടെ ബാനറിൽ ജനകീയ ധനസമാഹരണ പത്തിലൂടെയാണ് (ക്രൗഡ് ഫണ്ടിങ്) നിർമ്മിക്കുന്നത്. 


ഷാജി എ ജോൺ, രാജേഷ് ബി, ഹരി ഗീത സദാശിവൻ, അഭിജിത് ചിത്രകുമാർ, നിഷാജ് സുരേഷ്, ശരൺ മോഹൻ തുടങ്ങിയവർ ക്രൂവിൻ്റെ ഭാഗമാണ്. ആലോകം, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ, കൃഷ്ണാ ഷ്ടമി, സോഷ്യൽ സ്വാമി എന്നിവയാണ് അഭിലാഷ് ബാബു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ.


പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.