വ്യത്യസ്‌തയുള്ള ഫാൻ്റസി കോമഡി ത്രില്ലറുമായി പ്രിൻസ് ജോയ് - ജയസൂര്യ - വിനായകൻ ടീം .
Movie :
TITANS
Director:
Prince Joy
Genre :
Comedy Fantasy Thriller UA +16
Platform :
Theatre .
Pathanamthitta Trinity Movie Max 1
Language :
Malayalam
Duration. :
2 Hours 6 Minutes
Direction : 3.5 / 5
Performance. : 3.5 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing. : 3.5 / 5
Music & BGM : 3.5 / 5
Rating : 21 /30.
✍️
Saleem P. Chacko.
CpK DesK
" അനുഗ്രഹീതൻ ആൻ്റണി " എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ടൈറ്റൻസ് " .
ജയസൂര്യ , വിനായകൻ , നിഹാൽ നിസാം, ബേബി ജീൻ , സണ്ണി വെയ്ൻ , ഇന്ദ്രൻസ് , സുരേഷ് കൃഷ്‌ണ , മണികണ്ഠൻ ആർ. ആചാരി ,അൽ അമീൻ , ആദം സാബിഖ് , മഹേശ്വരി ജോയ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
നർമ്മവും , ഫാൻ്റസിയും, ത്രില്ലറും ചേർന്നൊ രു സിനിമാനുഭവമാണ് ഈ ചിത്രം നൽകി യിരിക്കുന്നത് .
നേരബോക്ക് , മാനുവൽ മൂവി മേക്കേഴ്സ് , അവനിർ ടെക് എന്നിവയുടെ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ് ,ഇർഷാദ് എം. ഹസൻ , ബാബു ഏട്ടൻ ഫിലിംസിൻ്റെ ബാനറിൽ പ്രദീപ് സി.എസ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .മാജിക് ഫ്രെയിസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
ജെയിംസ് സെബാസ്റ്റ്യൻ രചനയും , വിഷ്‌ണു ശർമ്മ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , അരുൺ വെഞ്ഞാറമുട് പ്രൊഡക്ഷൻ ഡിസൈനും , റോണക്സ് സേവ്യർ മേക്കപ്പും , ഫീനിക്സ് പ്രഭു ആക്ഷൻ കോറിയോഗ്രാഫിയും , കിഷൻ മോഹൻ ഡിസൈനും ഒരുക്കിയിരിക്കുന്നു .
ഫോർട്ട് കൊച്ചിയാണ് കഥ നടക്കുന്നത് . പീറ്ററിൻ്റെ സംഘത്തിലെ അംഗമാണ് ആൻ്റണി യാക്കൂസ . ആൻ്റണി യാക്കൂസയ്ക്ക് പേര് എടുക്കണം . അദ്ദേഹ ത്തിൻ്റെ സുഹൃത്ത് അൻവർ വിവിധ പേര് എടുക്കാൻ വിവിധ പദ്ധതികൾ തരപ്പെടുത്തുന്നു . പണം സമ്പാദിക്കാനും പ്രശസ്‌തി നേടാനുമുള്ള അവരുടെ പദ്ധതികൾ പൊളിയുന്നു. ഇവരോടൊപ്പം റെജി മോനും ചേരുന്നു . ഇവരുടെ യാത്രയാണ് സിനിമയുടെ പ്രമേയം .
ജയസൂര്യ ( ആൻ്റണി യാക്കൂസ ) , വിനായക ൻ ( റെജി മോൻ ),സണ്ണി വെയ്ൻ ( ലൂസിഫർ ) ,ബേബി ജീൻ ( പീറ്റർ ) , നിഹാൽ നിസാം ( അൻവർ ) , സുരേഷ് കൃഷ്‌ണ ( സർക്കിൾ ഇൻസ്പെകടർ വ്യാസൻ ), ഇന്ദ്രൻസ് ( ആനന്ദ് ജി )എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വിഷ്‌ണു ശർമ്മയുടെ ഛായാഗ്രഹണം മികച്ച തായി . ഡോൺ വിൻസെൻ്റിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും വേറിട്ട് നിൽക്കുന്നു . വി.എഫ് എക്സ് രംഗങ്ങളും ആക്ഷൻ രംഗങ്ങളും മുഖ്യ ആകർഷണ ങ്ങളിൽ ഒന്നാണ് .ഫാൻ്റസിയും കോമഡിയും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് " ടൈറ്റൻസ് " .

No comments: