Since 2016

പ്രശസ്ത തമിഴ് പിന്നണി ഗായകൻ കൃഷ്ണരാജ് (77 )അന്തരിച്ചു



പ്രശസ്ത തമിഴ് പിന്നണി ഗായകൻ കൃഷ്ണരാജ് (77 )അന്തരിച്ചു 


ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് അന്ത്യം. സംഗീതസംവിധായകൻ ദേവയുടെ ഈണ ങ്ങളിൽ ആലപിച്ച ഗാനങ്ങളിലൂടെയാണ് കൃഷ്ണരാജ് തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയനായത്.


 പൊർക്കാലം എന്ന ചിത്രത്തിലെ ‘തഞ്ചാവൂരു മണ്ണു എടുത്തു’ എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ്. ‘ആമ്പളയ്ക്കും പൊമ്പളയ്ക്കും’, ‘വെള്ളരിക്കാ..' തുടങ്ങിയ ഗാനങ്ങളും ഏറെ ജനപ്രീതി നേടി.


 ‘തഞ്ചാവൂരു മണ്ണു എടുത്തു’ എന്ന ഗാനത്തിലെ ആലാപനത്തിന് മികച്ച പിന്നണി ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.



No comments:

Powered by Blogger.