ഒരു മുഖം - വ്യത്യസ്ഥമായ ഭാവങ്ങൾ : മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർഅനൗൺസ്മെൻ്റും.
ഒരു മുഖം - വ്യത്യസ്ഥമായ ഭാവങ്ങൾ : മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർഅനൗൺസ്മെൻ്റും.
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി. പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തുവിട്ടിരിക്കുന്നത്.
ജിതിൻ . കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ റിലീസ് ഉടൻ എന്ന് അനൗൺസ് ചെയ്തു കൊണ്ടാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.മാജിക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാ ക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.
ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായൻ്റേതായി പുറത്തു വിട്ടിട്ടുള്ളത്.ഈ ലുക്കും നവ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നതും വ്യത്യസ്ഥവും പുതുമയും നൽകുന്ന കൗതുകം തന്നെ...
ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെ ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഓരോ അപ്ഡേഷനുകളും എത്തുന്നത്. ചിത്രത്തി ൻ്റെ പ്രമേയത്തിലും വലിയ പുതുമ യാണ് മായൻ്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പി ക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്ത തിരക്കഥാകൃത്തും സംവിധായക നുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .എഡിറ്റിംഗ്- പ്രവീൺ കുമാർ.എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.കലാ സംവിധാനം- സുനിൽ ദാസ് മേക്കപ്പ് - അമൽ ചന്ദൻ.കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്
സ്റ്റിൽസ്- സിനറ്റ് സേവ്യർ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ .പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .പ്രൊഡക്ഷൻ, കിരൺ കാന്ത്. കൺട്രോളർ- ദീപക് പരമേശ്വരൻ.വാഴൂർ ജോസ് .

No comments: