Since 2016

സിനിമ പ്രേക്ഷക കൂട്ടായ്മ പത്താം വാർഷികവും പുരസ്‌കാര വിതരണവും .




സിനിമ പ്രേക്ഷക കൂട്ടായ്മ പത്താം വാർഷികവും പുരസ്‌കാര വിതരണവും . 


പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസ് പത്താം വാർഷികവും പുരസ്‌കാര വിതരണവും  പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്നു . സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് പത്താം വാർഷികം ഗാനരചയിതാവ് അലക്സ് കെ. പോൾ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ എഡിറ്റർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു . 


റ്റി.കെ രാജപ്പൻ  ( വാർത്താ പ്രതിനിധി മലയാള മനോരമ ) , ശ്രീരഞ്ജു ജി. ( അദ്ധ്യാപിക ) എന്നിവരെയും പി.റ്റി.എ മീഡിയ , അടൂർ ന്യൂസ്  എന്നീ ഓൺ ലൈനുകൾക്കും  മാധ്യമ പ്രവർത്തക എസ്. ഗീതാഞ്ജലി , എൻ. സജികുമാർ, സണ്ണി മർക്കോസ് ,  സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു .


റ്റി.കെ. രാജപ്പൻ , ശ്രീരഞ്ജു ജി , സണ്ണി മർക്കോസ് ,അൻവർ എം. സാദത്ത് , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , ജീബു വിജയൻ , ഡോ. ബിന്ദു സാജൻ, സന്തോഷ് ശ്രീരാഗം , പി.വി. ഹരിഹരൻ ,കെ.പി രവി ,  റെജി പ്ലാംന്തോട്ടത്തിൽ , ബിമൽ റേ സാജൻ , മനോജ് കെ. മാത്യൂ എന്നിവർ പ്രസംഗിച്ചു .

No comments:

Powered by Blogger.