"മായൻ " : പുതിയ ലുക്കുമായി ജയസൂര്യ.
"മായൻ " : പുതിയ ലുക്കുമായി ജയസൂര്യ.
ഗൗരവ ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ ജയസൂര്യ. കൈയ്യിൽ കുരിശിൻ്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് . സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിൻ്റെ പുതിയ ലുക്കാണിത്.
മായൻ എന്ന പേരു സൂചിപ്പിക്കും പോലെ തന്നെ പല മായാ വിദ്യകളും ചിത്രത്തി ൻ്റെതായി പുറത്തുവരുന്ന ലുക്കുകളിൽ നിന്നും മനസ്സിലാക്കാം. മായൻ്റേതായി ഇതുവരെയെത്തിയ പോസ്റ്ററുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരി ക്കുന്ന ഈ പോസ്റ്റർ.
മാജിക്ക് മൂണിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിന് എത്തും .
ചിത്രത്തിൻ്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായൻ്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ കഥ ഫാൻ്റെസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ് ജിതിൻ കെ ജോസ് ഈ ചിത്രത്തിലൂടെ. .
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അതൂല്,ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്..: പ്രശസ്ത തിരക്കഥാകൃത്തും സംവിധായക നുമായ റാഫിയും സംവിധയകൻ ജിതിൻ . കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസൽ അലി .എഡിറ്റിംഗ്- പ്രവീൺ കുമാർ.എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രോഹിത് . ആർ .നായർ.കലാ സംവിധാനം- സുനിൽ ദാസ് മേക്കപ്പ് - അമൽ ചന്ദൻ. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ് സ്റ്റിൽസ്- സിനറ്റ് സേവ്യർ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- വി ബോസ്. പ്രൊഡക്ഷൻ മാനേജർ - പീറ്റർ അർത്തുങ്കൽ .പ്രൊഡക്ഷൻ എക്സിക്കുട്ടിവ് എബി ബെന്നി .പ്രൊഡക്ഷൻ, കിരൺ കാന്ത്. കൺട്രോളർ- ദീപക് പരമേശ്വരൻ.
വാഴൂർ ജോസ് .

No comments: