കാർത്തിയുടെ സ്‌പൈ ആക്ഷൻ ത്രില്ലറാണ് " SARDAR 2 " .



Movie :

SARDAR 2

Director
P.S Mithran.


Genre : 
Spy Action Thriller Film 

Platform :  
Theatre .
Pathanamthitta Trinity Movie Max 2

Language : 
Tamil 

Duration. : 
179 Minutes 14 Seconds.


Direction.                            : 3.5/ 5

Performance.                      : 3.5  / 5

Cinematography.                : 3.5 / 5

Script.                                   :  3 / 5

Editing.                                 :  3 / 5

Music & BGM.                      :  3.5  / 5 



Rating.                                 : 20 /30.

✍️

Saleem P. Chacko.

CpK DesK


കാർത്തി ഡബിൾ റോളിൽ അഭിനയിക്കുന്ന തമിഴ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം " SARDAR 2 " തിയേറ്ററുകളിൽ എത്തി . പി. എസ് മിത്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2022ൽ പുറത്തിറങ്ങിയ " SARDAR " സിനിമയുടെ രണ്ടാം ഭാഗമാണ് .

കാർത്തി ( ഏജൻ്റ് സർദാർ ചന്ദ്രബോസ് & ഏജൻ്റ് കോഡ് റെഡ് വിജയ് പ്രകാശ് ( വിജി ) , എസ്.ജെ സൂര്യ ( യോഗാനന്ദൻ - ബ്ലാക്ക് ഡാഗർ ) , രജീഷ വിജയൻ ( ഇന്ദ്രാണി ബോസ് ),മാളവിക മോഹൻ ( ഏജൻ്റ് സാറാ ) , ആഷിക രംഗനാഥ് ( സാറയുടെ മകളായ ഫൈസ ) , മുനിഷ് കാന്ത് ( പാവാട സ്വാമി ) , ജീൻ പോൾ ലാൽ ( യോഗിയുടെ സഹോദരൻ ഐര ) , ആശിഷ് വിദ്യാർത്ഥി ( ബൊമ്മൈ ) , യോഗി ബാബു ( ഏജൻ്റ് ജാങ്കോ ) , നിഴൽ രവി ( ഏജൻ്റ് ഷാഡോ രവി ) , അച്ചൂത് കുമാർ ( ഏജൻ്റ് വാൽറസ് ) , അവിനാഷ് ( ഏജൻ്റ് വിക്ടർ ) , ബാബു ആൻ്റണി (ഏജൻ്റ് ടൈഗർ ) , ബാലാജി ശക്തിവേൽ ( ബോസിൻ്റെ പിതാവ് ചിദംബരം) , ആധിര പാണ്ടിലക്ഷ്മി ( ബോസി ൻ്റെ അമ്മ മുത്തുലക്ഷ്മി ), ദേവദർശിനി ( ഡോ. സാം ) എന്നിവരോടൊപ്പം നാസർ , ചിന്നി ജയന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .

സാം സി.എസ് പശ്ചാത്തല സംഗീതവും , സംഗീതവും നിർവ്വഹിച്ചിരിക്കുന്ന നൂറാമത്തെ ചിത്രമാണിത് . ജോർജ്ജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു . പ്രിൻസ് പിക്ച്ചേഴ്‌സ് , ഐവി എൻ്റെർടെയ്‌മെൻ്റ് എന്നിവയുടെ ബാനറിൽ എസ്. ലക്ഷ്മി കുമാർ , ഇഷാൻ സക്‌സേന എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

മുതിർന്ന റോ പ്രവർത്തകൻ ചന്ദ്രബോസ് സർദാറിനെ ത്രീവവാദിയായി മുദ്രകുത്തുന്നു . അദ്ദേഹത്തിൻ്റെ മകൻ വിജയ്പ്രകാശിനെ റോയിൽ ജോലി ലഭിച്ചിട്ടും അപ്രധാനമായ കേസുകൾ കൈകാര്യം ചെയ്യുന്ന ഒരു ഡമ്മി യൂണിറ്റിൽ ഉൾപ്പെടുത്തി. ലക്ഷകണക്കിന് ആളുകൾക്ക് നിമിഷങ്ങൾക്കുള്ളിൽ തുടച്ചുനീക്കാനും രോഗങ്ങൾ പകരുകയും ചെയ്യുന്ന " ഡോകു " എന്നറിയപ്പെടുന്ന ഒരു ജൈവ രാസ ആയുധം ആൺ ലോക്ക് ചെയ്യപ്പെട്ടു . ഓരോ ഏജൻ്റും ഡോക്കു ആക്സസ് ചെയ്യാൻ ആവശ്യമായ പ്രത്യേക താക്കോൽ കൈവശം വെച്ചു . ബ്ലാക്ക് ഡാഗർ എന്നറിയപ്പെടുന്ന വില്ലൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ താക്കോലുകൾ കൈവശ പ്പെടുത്താൻ രംഗത്ത് ഇറങ്ങുന്നു . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

ഈ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് . ചിത്രത്തിൻ്റെ വേഗത എടുത്ത് പറയാം. കാർത്തി ഈ സിനിമയിൽ ആധിപ ത്യം സ്ഥാപിക്കുകയും മികച്ച അഭിനയം കാഴ്ചവെയ്ക്കുകയും ചെയ്തു . സാം സി എസിൻ്റെ പശ്ചാത്തല സംഗീതം മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് . രണ്ടാം പകുതി വേണ്ടത്ര വന്നില്ല . ശരാശരി മുകളിൽ നിൽക്കുന്ന ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം .


            Once a Spy       Always a Spy

No comments:

Powered by Blogger.