"ഉദയം കാത്ത് " ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും .
"ഉദയം കാത്ത് " ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും .
മയക്കുമരുന്നിനെതിരെ ശബ്ദമുയർത്തുന്ന.....
ലഹരിക്കെതിരെ ചെറുത്തു
നിൽപ്പുമായി വരുന്ന ഒരു സിനിമ.
ഉദയം കാത്ത്
പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുകയും ജോസ് കുടിലിൽ ( കുറുപ്പന്തറ ) നിർമ്മിക്കുകയും ചെയ്യുന്ന ഈ സിനിമ പ്രദർശനത്തിന് തയാറാകുന്നു. പൈതൃകം നിറഞ്ഞ ഒരു ഗ്രാമത്തിലേക്ക് എവിടെ നിന്നോ നടന്നു വന്ന ഒരു അനാഥ സ്ത്രീ. ഭ്രാന്തി കുഞ്ഞമ്മ എന്നാണ് അവരെ ആ ഗ്രാമം മുഴുവനും ഇപ്പോൾ വിളിക്കുന്നത്...
എങ്ങനെ അവർ അനാഥ യായി....?
എങ്ങനെ അവർ ഭ്രാന്തിയായി....? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു ഉത്തരം നൽകുന്നത് ഈ സിനിമയാണ്.
തെരുവ് ഗായകനായ പപ്പൻ എപ്പോഴോ ഒരു കഞ്ചാവ് കച്ചവടക്കാരന്റെ സഹായിയായി ജീവിതം തുടങ്ങിയിരുന്നു. ഇന്നിപ്പോൾ ആധുനിക ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോയിരിക്കുകയാണ് ആ ഗ്രാമം.
ഫിറോസ് എന്ന് പേരുള്ള ശക്തനായ ഒരു ചെറുപ്പക്കാരന്റെ വരവോടെ ആ ഗ്രാമത്തിൽ ചിലതൊക്കെ സംഭവിച്ചു...ആ കഥയാണ്
" ഉദയം കാത്ത് "എന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്.
ജോസ് കെ. എബ്രഹാം, ഹരിലാൽ, സതീഷ് കല്ലും കുളം, ജോസകുട്ടി, ജോർജ് കുടിലിൽ, മോസ്സസ് തോമസ്, ജിഷ്ണു, ബിന്ദു കെ. ജയൻ, ഡീയോൾ മാലി, സുനിത, പൊന്നമ്മ തോമസ് മണ്ണിൽ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
ക്യാമറ നൗഫസ് നൗഷാദ്, സംഗീതം സി. രാജി., ശിവ പ്രസാദ്, അനുരാജ്. ഗാനങ്ങൾ ക്ഷേമ തോമസ്, രമേശ് മുവാറ്റുപുഴ, ബാനു വിക്രമൻ നായർ, എഡിറ്റിങ് ജിബീഷ് ടീം മീഡിയ, ബാനർ ഒഫീഷ്യൽ ഗാർഡിയൻസ്,... ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യത്തക്ക വിധത്തിൽ അണിയറ ജോലികൾ പുരോഗമിക്കുന്നു.
ജി. കെ.

No comments: