" ഐ ആം ഗെയിം " : ഒരു സ്റ്റൈലിഷ് ഫാൻ്റസി റിവഞ്ച് ത്രില്ലർ .
Movie :
I'AM GAME
Director
Nahas Hidhyath
Genre :
Action Fantasy Thriller Film
Platform :
Theatre .
Punalur Nakshatra Thailakshmi 4K Atmos.
Language :
Malayalam
Duration. :
173 Minutes 25 Seconds.
Direction. : 4 / 5
Performance. : 4 / 5
Cinematography. : 4 / 5
Script. : 3.5 / 5
Editing. : 4 / 5
Music & BGM. : 4 / 5
Rating. : 23.5 /30.
✍️
Saleem P. Chacko.
CpK DesK
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സിനിമയാണ് " I'MGAME " . വാതുവെപ്പിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് . ഓണത്തിന് മിസ് ചെയ്ത എല്ലാ വിഭവങ്ങളും ചേർത്തുള്ള ഓണസദ്യയാ ണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത് .
ജീവനെക്കാൾ ഭാഗ്യത്തെ വിശ്വസിക്കുന്ന ഒരു നിർഭയനായ ചൂതാട്ടകാരൻ ഡാൻ ജോൺ. തൻ്റെ ലോകത്തെ കീഴ്മേൽ മറിക്കുന്ന ഭ്രാന്ത വും അപ്രതീക്ഷതവുമായ സംഭവങ്ങളാണ് സിനിമ പറയുന്നത് . രസകരവും ആശ്ചര്യ ങ്ങളും ആക്ഷനും പ്രണയവും മറക്കനാവാ ത്ത നിമിഷങ്ങളും നിറഞ്ഞ ആവേശകരമായ യാത്രയാണ് സിനിമയുടെ പ്രമേയം .പണം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന സമ്പന്ന കുടുംബത്തിലെ സന്തതിയാണ് ഡാൻ ജോൺ .അപ്രതീക്ഷമായ അപകടത്തെ തുടർന്ന് ഡാനിൻ്റെ ജീവിതം കൈവിടുന്നു . തുടർന്ന് അയാൾക്ക് നേരിടേണ്ടിവരുന്ന സംഭവങ്ങ ളാണ് സിനിമ പറയുന്നത് .
ദുൽഖർ സൽമാൻ ( ഡാൻ ജോൺ ) , മിസ്‌കിൻ ( ഡേവിഡ് എബ്രഹാം) കയാദു ലോഹർ ( ഇഷ ) , ആൻ്റണി വർഗ്ഗീസ് ( വിഘ്‌നേഷ് ദാസ് / വിക്കി ) , സംയുക്ത വിശ്വനാഥൻ ( തരുണി ) , സംവിധായകൻ ശ്യാമപ്രസാദ് ( ജോൺ ) ജയസുധ ( മേഴ്സി ) , കതീർ ( ജയ്സൺ ആൻ്റണി ) , വിനയ് ഫോർട്ട് ( ഡാൻ ജോണി ൻ്റെ സുഹൃത്ത് ) ,സംവിധായ കൻ പ്രഭാകർ , പാർത്ഥി തിവാരി , എൽദോ മാത്യൂ , ബിബിൻ പെരുമ്പിള്ളി , മിഥുൻ വേണുഗോപാൽ , വീണ കലാധരൻ , നീരജ നരേന്ദ്രൻ , ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും ഈ മത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . സഹ്‌റ എസ്. ഖാൻ " ലൂസർ ......" എന്ന ഗാനരംഗത്തും വേഷമിടുന്നു . തമിഴ് നടൻ യോഗിബാബു , അസിഫ് അലി എന്നിവർ അതിഥി താരങ്ങളാണ് .
ഷർഫു , സുഹൈൽ കോയ , നീരജ് മാധവ് , റെബിൾ , ആദ്രി ജോ , മുത്തു , എവുഗിൻ എന്നിവർ ഗാനരചനയും, നഹാസ് ഹിദായത്ത് കഥയും സജീർ ബാബു , ഇസ്മയിൽ , അബുബക്കർ , ബിലാൽ മൊയ്ദു എന്നിവർ തിരകഥയും ആദർശ് സുക്യമാരൻ , ഷബാസ് റഷീദ് , സജീർ ബാബു എന്നിവർ സംഭാഷണ വും , ജിംഷി ഖാലിദ് ഛായഗ്രഹണവും , ജോമോൻ ടി. ജോൺ അഡീഷണൽ ഛായഗ്രഹണവും , ചമൻ ചാക്കോ എ ഡിറ്റിംഗും , ജേക്സ് ബിജോയ് സംഗീതം , പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു . വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാൻ , ജോം വർഗീസ് എന്നിവരാണ് നിർമ്മാണം. അർമാൻ മാലിക് , ദുൽഖർ സൽമാൻ , ഡ നീരജ് മാധവ് , വേടൻ , റെബിൾ , ജേക്സ് ബിജോയ് , കെ.സി ബാലസാരംഗൻ , അനീല രാജീവ് , അഖിൽ ജെ .ചന്ദ് , ബേബി ജീൻ, സേബ ടോമി , എസ് ഡിവിപി , ആമോഷ് ബാലാജി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .പ്രൊഡക്ഷ ൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ
" കിങ് ഓഫ് കൊത്ത " യ്ക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രം. ദുൽഖർ സൽമാൻ്റെ നാൽപതാമത്തെ ചിത്രം കൂടിയാണ് ഈ സിനിമ . ദുൽഖറിൻ്റെ വേറിട്ട അഭിനയം സിനിമയ്ക്ക് മാറ്റ് കൂട്ടി. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടന ങ്ങളിലൊന്ന് സമ്മാനിച്ച ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ആക്ഷൻ, പ്രണയം, വൈകാരിക രംഗങ്ങൾ എന്നിവ യിലെല്ലാം കയ്യടി നേടുന്ന ദുൽഖർ സൽമാൻ, കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഡാൻ എന്ന് പേരുള്ള കഥാപാത്രമായി ദുൽഖർ സൽമാൻ ആദ്യാ വസാനം ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്. മാസ് രംഗങ്ങളിലെല്ലാം ദുൽഖർ സൽമാൻ കാഴ്ചവച്ച പെർഫോർമൻസ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഒരല്പം പാളി യാൽ പോലും കൈവിട്ട് പകാവുന്ന കഥാ പാത്രത്തെ അതീവ കയ്യടക്കത്തോടെ യാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചിരി ക്കുന്നത്. സംയുക്ത വിശ്വനാഥും തങ്ങളുടെ കഥാപാ ത്രങ്ങളെ ഭംഗിയായി അവതരിപിച്ചു. വില്ലനാ യി വേഷമിട്ട മിഷ്‌കിൻ്റെ അഭിനയം ഗംഭീരം .
ചമൻ ചാക്കോയുടെ എഡിറ്റിംഗും ജേക്സ് ബിജോയ്യുടെ പശ്ചാത്തലസംഗീതവും മുഖ്യ ആകർഷണങ്ങൾ ആണ് .ജിംഷി ഖാലിദിൻ്റെ ഛായാഗ്രഹണം മറ്റൊരു ഹൈലൈറ്റാണ്. ആക്ഷൻ രംഗങ്ങളും ചേസ് സ്വീകൻസു കളുമുള്ള ഫാൻ്റസി ത്രില്ലറാണ് " ഐ ആം ഗയിം " .മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ഈ ചിത്രം മാറും ." ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തിയിരിക്കുന്നത്.
ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു ണ്ട്. ജിംഷി ഖാലിദ് ഒരുക്കിയ ദൃശ്യങ്ങൾ, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടന വും ചിത്രത്തെ ആവേശകരമാക്കിയിട്ടുണ്ട്.
ഫാന്റസി, ആക്ഷൻ, ത്രില്ലർ ഘടകങ്ങൾ കോർത്തിണക്കി ഒരുക്കിയ ചിത്രം എല്ലാത്ത രം പ്രേക്ഷകരെയും ഒരുപോലെ ആകർഷി ക്കുന്ന തീയേറ്റർ അനുഭവമാണ് സമ്മാനി ക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് ആവേശം സമ്മാനിക്കുന്ന ചിത്രം ആരാധകർ ക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള ഒട്ടേറെ നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്.

No comments: