" സമരസ " ഒക്ടോബറിൽ റിലീസ് ചെയ്യും .
" സമരസ " ഒക്ടോബറിൽ റിലീസ് ചെയ്യും .
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന "സമരസ" ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.
ഇലവീഴാ പൂഞ്ചിറ, മന്ദാകിനി,റോന്ത്,കുട്ടൻ്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖിലനാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യിൽ ഹരീഷ് പേരടി ശക്തമായ ഒരുപ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം എം സേവ്യർ,രത്നാകരൻ,നിലമ്പൂർ ആയിഷ,മാളവിക ഷാജി, ബിനിജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
മായക്കാവ് ഗ്രാമത്തിൽ ഒറ്റപ്പെട്ട കൊച്ചു വീട്ടിൽ തനിച്ചു താമസിക്കുന്ന ദുർഗ്ഗ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ് . എന്നാൽ അതിസങ്കീർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്ന ദുർഗ്ഗയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും അന്വേഷിച്ച് ആ നാട്ടിൽ പുതുതായി ചുമതലയേറ്റ ബാങ്ക് മാനേജർ സേതുരാമൻ,പൊതു പ്രവർത്തക നായ പോരാളിരാജനെ സമീപിക്കുന്നതോടെ സമരസ വൈകാരികമായ സംഘർഷമുഹൂ ർത്തങ്ങളിലേക്ക് കടക്കുന്നു. രാഷ്ട്രീയ കൊലപാതകക്കേസിൽ ജയിൽ ശിക്ഷകഴി ഞ്ഞെത്തുന്ന രാജീവനും ദുർഗ്ഗയുടെ ജീവിതം തന്റെ ആദ്യ സിനിമയുടെ തിരക്കഥയാക്കാൻ തീരുമാനിക്കുന്ന യുവസംവിധായകൻ സരിത് സാഗറും മായക്കാവിൽ എത്തുന്ന തോടെ ദുർഗ്ഗയുടെ നടുക്കുന്ന ജീവിത പശ്ചാത്തലം പ്രേക്ഷകരുടെ മുന്നിൽ തെളിയുകയാണ്.
ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണംനിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്.ആർട്ട് ഡയറക്ടർ-ഷിജു മാങ്കൂട്ടം, മേക്കപ്പ്-നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ്-ശ്രീനി ആലത്തിയൂർ,സ്റ്റിൽസ്-സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ-ഗിജേഷ് കൊണ്ടോട്ടി,ചീഫ് അസോസിയേറ്റ്ഡ യറക്ടർ-ദേവ് രാജ്,അസോസിയേറ്റ് ഡയറക്ടർ-ബേബി പുല്പറ്റ,സുധീഷ് സുബ്രമ ണ്യൻ,ഡിസൈൻ-ഡാവഞ്ചി സ്റ്റുഡിയോ, വിതരണം-സങ്കല്പ ഫ്രെയിംസ് റിലീസ്,പി ആർ ഒ-എ എസ് ദിനേശ്.

No comments: