മികച്ച തിയേറ്റർ അനുഭവമായി " ആശ " . മികച്ച അഭിനയ മികവുമായി ഉർവ്വശി , ജോജു ജോർജ്ജ് , വിജയരാഘവൻ .
Movie :
AASHA
Director:
Safar Sanal .
Genre :
Family Mystery Thriller
Platform : Theatre .
Pathanamthitta Trinity Movie Max 2
Language :
Malayalam
Duration. :
127 Minutes 6 Seconds.
Direction. : 4 / 5
Performance. : 4 / 5
Cinematography. : 4 / 5
Script. : 4 / 5
Editing. : 4 / 5
Music & BGM. : 4 / 5
Rating. : 24 /30.
✍️
Saleem P. Chacko.
CpK DesK
" ആശ " സിനിമ റിലീസ് ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞുവെങ്കിലും ഇന്നാണ് കാണാൻ കഴിഞ്ഞത് .
ജീവിതത്തിൽ എടുക്കുന്ന ചെറിയ തീരുമാന ങ്ങളും അപ്രതീക്ഷിത സംഭവങ്ങളും എങ്ങനെ വലിയ ദുരന്തത്തിലേക്കും നിയമ പോരാട്ട ങ്ങളിലേക്കും മാറുന്നു എന്ന പ്രമേയമാണ് നവാഗതനായ സഫർ സനൽ തൻ്റെ ആദ്യ ചിത്രത്തിലുടെ പറയുന്നത് . ഭർത്താവിൻ്റെ മരണത്തിന് ശേഷം രണ്ട് പെൺമക്കളെയും കൊണ്ട് ജീവിതത്തോട് പൊരുതി മുന്നേറുന്ന ആശയാണ് സിനിമ യിലെ പ്രധാന കഥാപാത്രം .
ഉർവ്വശിയുടെ മികച്ച വേഷപകർച്ചയാണ് കാഴ്ചവെച്ചിരിക്കുന്നത് . ജോജു ജോർജ് മുൻ കോപമുള്ള ജീമോൻ എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു . മകളായി വേഷ മിട്ട ഐശ്വര്യലക്ഷമിയും നന്നായി അഭിന യിച്ചു . കെ.എസ്. ആർ.ടി. സി ഡൈവർ സന്തോഷായി വിജയരാഘവൻ പ്രേക്ഷക മനസിൽ ഇടം നേടി. രമേഷ് ഗിരിജ ,ശാരി , ജോയ് മാത്യൂ , പ്രശാന്ത് അലക്സാണ്ടറും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി മാറ്റി .
ജോജു ജോർജ്ജ് , സഫർ സനൽ , രമേഷ് ഗിരിജ എന്നിവരാണ് തിരക്കഥ ഒരുക്കിയത് . മധു നീലകണ്ഠൻ്റെ ഛായാഗ്രഹണം ഗംഭീരം . ഷാൻ മുഹമ്മദിൻ്റെ എഡിറ്റിംഗും , ഗോവിന്ദ് വസന്തയുടെ പശ്ചത്താല സംഗീതവും , അജ യൻ അടാട്ടിൻ്റെ സൗണ്ട് ഡിസൈനും വേറിട്ട് നിൽക്കുന്നു . ആദ്യ ചിത്രത്തിലുടെ സംവിധാ യകൻ വേറിട്ട ശൈലിയിലാണ് സ്വികരിച്ചിട്ടു ള്ളത് .
ഈഗോ പോരാട്ടവും സസ്പെൻസ് നിറഞ്ഞ കഥാഗതികളും പ്രേക്ഷകരെ ആകർഷിക്കു ന്നു . മികച്ച സസ്പെൻസ് ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം

No comments: