ഫാമിലി കോമഡി എൻ്റെർടൈനെറാണ് " ഓട്ടം തുള്ളൽ ഒരു തനി നാടൻ തുള്ളൽ " .
Movie :
OTTAM THULLAL
Director:
G.Marthandan
Genre :
Family Comdey- Satire Film.
Platform : Theatre .
Pathanamthitta Dhanya.
Language :
Malayalam
Duration. :
116 Minutes 9 Seconds.
Direction. : 3.5/ 5
Performance. : 3.5 5
Cinematography. : 3 / 5
Script. : 3 / 5
Editing. : 3.5 / 5
Music & BGM. : 3 / 5
Rating. : 19.5 /30.
✍️
Saleem P. Chacko.
CpK DesK
" വിശ്വാസങ്ങൾ മനുഷ്യജീവിതത്തെ എത്ര ത്തോളം സ്വാധീനിക്കുന്നു " എന്ന ആശയ ത്തിൻ്റെ പശ്ചാത്തലത്തിലാണ് സംവിധായ കൻ ജി. മാർത്താണ്ഡൻ " ഓട്ടംതുള്ളൽ " ഒരുക്കിയിട്ടുള്ളത് . " ഓട്ടം തുള്ളൽ "ഒരു തനി നാടൻ തുള്ളൽ " എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് .
സാധാരണക്കാർ താമസിക്കുന്ന മേത്താനം ഗ്രാമത്തിലെ പാലചുവട് വീട്ടിൽ നടക്കുന്ന ചില സംഭവങ്ങൾ ഹ്യൂമർ പശ്ചാത്തലത്തി ലുടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്
വിജയരാഘവൻ ( ഉദയൻ ശാന്തി ) , വിഷ്ണു ഉണ്ണികൃഷ്ണൻ ( സ്വപ്നേഷ് ) , ഹരിശ്രീ അശോ കൻ ( ബാബു അളിയൻ ) , കലാഭവ ൻ ഷാജോൺ ( രാജേഷ് ) , ടിനി ടോം ( ആൻ്റപ്പൻ ) , ജീയോ ബേബി (ഗോപി ),മനോജ് കെ.യു ( രാജൻ ) , എൻ എം ബാദുഷ (ഉഴവൂർ ബോസ് ), കുട്ടി അഖിൽ ( ഉണ്ണി ) , ബിനു ശരിറാം ( അപ്പു ശാന്തി ) , ആദിനാട് ശശി ( കലാധരൻ ) , റോയ് തോമസ് ( സോമൻ ) , ജെറോം ( ഗസ്റ്റ് ഡ് ഓഫീസർ രവി ) ,വൈക്കം ഭാസി ( സേവ്യയർ ) , ശ്രീപത് യാൻ ( ജൂനിയർ ) , പോൾസൺ ( വികാരിയച്ചൻ ) , പ്രിയനന്ദൻ ( അഖിലേഷ് ) ,പോളി വിൽസൺ ( പങ്കജാ ക്ഷി ), ബിന്ദു അനീഷ് ( ലത ) , ചിത്ര നായർ ( ആരതി ) , ജസ്‌നിയ ജയദീഷ് (അഞ്ജന ) , രശ്‌മി വിനോദ് ( അനുഗൃഹ ) , ശ്രിയ അരുൺ ( രസ്മി ) , അജീഷ ( രാജി ) , ലതദാസ് ( മേരി ) , വർഷ ( നയന) തുടങ്ങിയവർ ഈ ചിത്ര ത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പി ച്ചിരിക്കുന്നു .
ജി.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ടാണ് ചിത്രം നിർമ്മിച്ചി രിക്കുന്നത് . ആദ്യ അജിത്താണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് . മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ ഒരുക്കിയ " ദൈവത്തി ൻ്റെ സ്വന്തം ക്ലീറ്റസ് , അച്ഛാ ദീൻ , പൃഥിരാജ് സുകുമാരൻ നായകനായ " പാവാട " , കുഞ്ചാ ക്കോ ബോബൻ നായകനായ " ജോണി ജോണി യെസ് അപ്പ " , റോഷൻ മാത്യൂ , ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്ര ങ്ങളായ " മഹാ റാണി " എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത് .
ബിനു ശശിറാം തിരക്കഥയും പ്രദീപ് നായർ ഛായാഗ്രഹണവും , രാഹുൽ രാജ് സംഗീത വും , ജോൺ കുട്ടി എഡിറ്റിംഗും , സുജിത് രാഘവ് കലാസംവിധാനവും , അമൽ സി. ചന്ദ്രൻ മേക്കപ്പും , സിജി തോമസ് നോബൽ വസ്‌ത്രാലങ്കാരവും , ബി. കെ. ഹരിനാരാണൻ , വിനായക് ശശികുമാർ , ധന്യ സുരേഷ് മേനോൻ എന്നിവർ ഗാനരചനയും നിർവ്വഹി ച്ചിരിക്കുന്നു .സഹ നിർമ്മാതാവ് സിറിയക് ആലഞ്ചേരിയും , ഹിരൺ മഹാജൻ , ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടിവ് നിർമ്മാതാക്കളുമാണ് .
അജയ് ചന്ദ്രിക , പ്രശാന്ത് ഏഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സും , സാജു പൊട്ടയിൽ കട , ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറ്കടേഴ്സും , ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറും , റഫീഖ് ഖാൻ , മെൽബിൻ ഫെലിക്സ് എന്നി വർ പ്രൊഡക്ഷൻ മാനേജേഴ്‌സും , ദീപു പുരുഷോത്തമൻ സ്ക്രിപ്റ്റ് അസോസിയേറ്റും , അജിത് എ. ജോർജ്ജ് സൗണ്ട് മിക്സിങ്ങും , ചാൾസ് സൗണ്ട് ഡിസൈനും , വിഷ്‌ണു എൻ . കെ ഫിനാൻസ് കൺട്രോളറും , അജി മസ്‌കറ്റ് സ്റ്റിൽസും , പ്രമേഷ് പ്രഭാകർ മീഡിയ ഡിസൈ നും , ഉണ്ണി രാജേന്ദ്രൻ ഡിജിറ്റൽ മാർക്കറ്റിം ങ്ങും ഒരുക്കിയിരിക്കുന്നു. വാഴൂർ ജോസാണ് പി.ആർ.ഓ .
വിശ്വാസങ്ങൾ , ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ, അന്ധവിശ്വാസങ്ങൾ എന്നിവ യെ രസകരമായി ഈ ചിത്രത്തിൽ അവതരി പ്പിച്ചിരിക്കുന്നു .കുടുംബ പ്രേക്ഷകരെ ലക്ഷ്യ മാക്കിയുള്ള ഈ ചിത്രം ഹാസ്യത്തിനൊപ്പം ത്രില്ലർ സ്വഭാവവും കോർത്തിണ ക്കിയാണ് ഒരുക്കിയിരിക്കുന്നത് . ജോതിഷ വിശ്വാസ ങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളും അതി നെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്തങ്ങളും നിറഞ്ഞ ട്രീറ്റ്മെൻ്റാണ് നൽകിയിക്കുന്നത് .
വിജയരാഘവൻ്റെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . ഉദയൻ ശാന്തിയായി വേറിട്ട അഭിനയം കാഴ്ചവെച്ചു സിനിമ കരിയറിൽ മറ്റൊരു മികച്ച വേഷം കൂടി വിജയരാഘവന് ലഭിച്ചിരിക്കുന്നു .അപ്പു ശാന്തിയായി ബിനു ശശി റാം തിളങ്ങി .

No comments: