മലയാള സിനിമാ ലോകത്ത് പുതിയൊരു കളക്ഷൻ റെക്കോർഡ് യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം " ബെത്‌ലഹേം കുടുംബ യൂണിറ്റ് " .
മലയാള സിനിമാ ലോകത്ത് പുതിയൊരു കളക്ഷൻ റെക്കോർഡ് യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നിവിൻ പോളി - ഗിരീഷ് എ.ഡി - മമിത ബൈജു ചിത്രം " ബെത്‌ലഹേം കുടുംബ യൂണിറ്റ് " .
ആഗോളതലത്തിൽ 300 കോടി ബോക്സ് ഓഫീസ് നേട്ടം പിന്നിട്ട് ചിത്രം മുന്നേറുമ്പോൾ, സാങ്കേതിക പ്രവർത്തകരെ മുൻനിരയിൽ നിർത്തി നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ച വേറിട്ട പോസ്റ്ററാണ് ഇപ്പോൾ ഇൻഡസ്ട്രിയിലെ സംസാരവിഷയം.
സാധാരണയായി ബോക്സ് ഓഫീസ് ഹിറ്റു കൾ ആഘോഷിക്കുമ്പോൾ അഭിനേതാ ക്കളുടെ ചിത്രങ്ങൾ നിറയുന്ന ഡിസൈനു കളിൽ നിന്നും തികച്ചും വ്യത്യസ്തമായി, സിനിമയുടെ ക്യാമറയ്ക്ക് പിന്നിലെ ശില്പി കളെ മുന്നിലേക്ക് കൊണ്ടുവന്നാണ് നിർമ്മാ താക്കളായ ഫഹദ് ഫാസിലും ദിലീഷ് പോത്ത നും ശ്യാം പുഷ്കരനും ഈ പോസ്റ്റർ ഒരുക്കിയി രിക്കുന്നത്.
സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാ കൃത്ത് കിരൺ ജോസി, ക്യാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ്, നിർമ്മാതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ടാണ് ഈ ചരിത്രപരമായ 300 കോടി വിജയം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിൽ 300 കോടി തികയ്ക്കുന്ന ആദ്യ മലയാള ചിത്രമെന്ന അപൂർവ്വ റെക്കോർഡും ഇത് സ്വന്തമാക്കി. 28-ാം ദിവസത്തിലും 266 തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, ജിസിസി കേന്ദ്രങ്ങ ളിൽ വലിയ ബോക്സ് ഓഫീസ് ചലനമാണ് ചിത്രം സൃഷ്ടിക്കുന്നത്. വിഷ്ണു വിജയന്റെ മാസ്മരിക സംഗീതവും അജ്‌മൽ സാബു വിന്റെ മികച്ച ക്യാമറാക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിംഗുമാണ് ചിത്രത്തിന്റെ വിജയത്തിലെ പ്രധാന ഘടകങ്ങൾ. നിവിൻ പോളിയുടെ തിരിച്ചു വരവിനൊപ്പം സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ തുടങ്ങിയ വലിയ താരനിരയുടെ നർമ്മ മുഹൂർത്തങ്ങൾ വീണ്ടും കാണാൻ റീവാച്ച് ഓഡിയൻസ് തിയേറ്ററുകളിലേക്ക് ഒഴുകുകയാണ്.

No comments: