"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെഉള്ളറകളിലൂടെ* പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി.



"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെഉള്ളറകളിലൂടെ*  പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി.


പൊലീസ് ഡിപ്പാർട്ട് മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്.നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും. .ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാക്കാർ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിൽ ഇത്തരം നടപടിക്രമ ങ്ങളുടെ ഏതാനും ഭാഗങ്ങൾ കാണാം. ഒരു പൊലീസ് ക്യാമ്പിലേയും പൊലീസ് സ്റ്റേഷനിലേയും ദൃശ്യങ്ങളാണ് ടീസറിൽ കാണുന്നത്. 


https://youtu.be/hf96obsJIGU?si=6Ty-0VVtDbymin84


തികഞ്ഞ ഒരു പൊലീസ് സ്റ്റോറിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ സൂചിപ്പിച്ചിരുന്നു. ടീസറിലെ ചില പ്രധാന സംഭാഷണങ്ങൾ ശ്രദ്ധിക്കാം..

"അവളെഒറ്റക്കാക്കി

യിട്ട് ഞാനെങ്ങോട്ടും ഒരിക്കലും വരില്ല സാർ..."

"കുറ്റം എന്നെങ്കിലും ഒരു നാൾ മറനീക്കി പുറത്തുവരും. ആ ഒരു ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കും"

ചിത്രത്തിൻ്റെ കഥാഗതിയിൽ ഗൗരവമായ ദുരൂഹതകൾ ഒളിഞിരിക്കുന്നു എന്ന്  ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാം. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തിലൂടെ റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ശക്തമായ ഒരു കഥയുടെ കെട്ടുറപ്പും ഈ ചിത്രത്തെ ഏറെ മികവുറ്റതാക്കുന്നു.


സെപ്റ്റംബർ പതിനൊന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നതിസ്റെ മുന്നോടിയായിട്ടാണ് ഈ ടീസർ പ്രകാശനം ചെയ്തിരിക്കുന്നത് .വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നവ മാധ്യമ ങ്ങളിൽ  വലിയ സ്വീകാര്യതയാണ് ഈ ടീസറിനു ലഭിച്ചിരിക്കുന്നത് ചിത്രത്തോട് പ്രേഷകർക്കുളള പ്രതീഷ യുടെ ഭാഗമാണന്നു മനസ്സിലാക്കാം 


11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവനിർമ്മി ക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പാർവ്വതി തിരുവോത്ത് അവതരിപ്പിക്കുന്നു.. പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ,സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ് .


രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ.സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്.എഡിറ്റിംഗ് - ചമൻ ചാക്കോ.കലാസംവിധാനം - മഹേഷ് മോഹൻ.മേക്കപ്പ് - അമൽ.കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് ..ചീഫ് അസ്സോ സ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. സ്റ്റിൽസ്- റിജാഷ് മുഹമ്മദ്: ലൈൻ പ്രൊഡ്യൂസർ - ദീപക്,പ്രൊഡക്ഷൻ മാനേജർ എൽദോ ജോൺ.പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് - ഫഹദ് (അപ്പു)പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി'


സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു 


വാഴൂർ ജോസ്.

No comments:

Powered by Blogger.