സിനിമ പ്രേക്ഷക കൂട്ടായ്മ പത്താം വാർഷികവും ആദരവും ഒക്ടോബർ അഞ്ചിന് പത്തനംതിട്ടയിൽ .
സിനിമ പ്രേക്ഷക കൂട്ടായ്മ പത്താം വാർഷികവും ആദരവും ഒക്ടോബർ അഞ്ചിന് പത്തനംതിട്ടയിൽ .
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ പത്താം വാർഷികവും ആദരവും ഒക്ടോബർ അഞ്ചിന് പത്തനംതിട്ട ശാന്തി റസിഡൻസി യിൽ നടക്കും .
റ്റി.കെ രാജപ്പൻ ( അച്ചടി മാധ്യമം ) , ശ്രീരഞ്ജു ജി. ( അദ്ധ്യാപിക ) എന്നിവരെ ചടങ്ങിൽ ആദരിക്കും . പിറ്റിഎ മീഡിയ , അടൂർ ന്യൂസ് , പത്തനംതിട്ട മീഡിയ എന്നീ ഓൺലൈനു കൾക്കും പുരസ്‌കാരം വിതരണം ചെയ്യും .
പ്രസ്‌ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ , മാധ്യമ പ്രവർത്തക എസ്. ഗീതാഞ്ജലി , സണ്ണി മർക്കോസ് , അജിത്ത്കുമാർ ആർ , സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ എന്നിവർ ആദരവ് നൽകും .
ചടങ്ങിൽ എഡിറ്റർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിക്കുമെന്ന് പി.ആർ.ഓ പി. സക്കീർ ശാന്തി അറിയിച്ചു .

No comments: