വെള്ളത്തിൽ സ്വന്തം കഥ നഷ്ടപ്പെടുകയും മണ്ണിൽ ശാന്തി കണ്ടെത്തുകയും ചെയ്ത ഒരു മനുഷ്യൻ്റെ കഥ പറയുന്ന കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.
വെള്ളത്തിൽ സ്വന്തം കഥ നഷ്ടപ്പെടുകയും മണ്ണിൽ ശാന്തി കണ്ടെത്തുകയും ചെയ്ത ഒരു മനുഷ്യൻ്റെ കഥ പറയുന്ന കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.
മലേരിക്ക പള്ളിയിലെ പെരുന്നാൾ വർണ്ണ ങ്ങൾ അണയുകയാണ്. അതേ സായാഹ്ന ത്തിൽ, കായൽ ഒരു വഞ്ചിയെ ആഴങ്ങളി ലേക്ക് കവരുകയും, പകരം ഒരു മനുഷ്യനെ കരയ്ക്കൊഴുക്കുകയും ചെയ്തു. പക്ഷെ, ഓർമ്മകളോ ഇന്നലകളോ ഇല്ലാതെയാണ് അയാൾ മടങ്ങിയെത്തിയത്.
പള്ളി അയാൾക്കൊരു വേല കൊടുത്തു; കാലം അയാളുടെ കയ്യിലൊരു മൺകോരിയും. സ്വന്തം പേര് കായലിൽ മുങ്ങിപ്പോയെങ്കിലും, മറ്റുള്ളവരുടെ പേരുകൾ കല്ലറകളിൽ കൊത്തിവെക്കുന്ന സെമിത്തേരി സൂക്ഷിപ്പുകാരനായി അയാൾ മാറി.
മോഷണത്തിന്റെ രൂപത്തിൽ ദൈവാലയ ത്തിലേക്ക് പാപം കടന്നുവരുമ്പോൾ, ഭയം അയാളെ പിടികൂടുന്നു. പൊലീസിൽ നിന്നും ചോദ്യങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും ഓടിയൊളിക്കുന്ന അയാൾ, മരിച്ചവർ മാത്രം കാവൽ നിൽക്കുന്ന ശ്മശാനത്തിന്റെ ഒരു കോണിൽ ചുരുണ്ടുകൂടുന്നു.അവിടുത്തെ ആത്മാക്കൾ തനിക്കൊരു പേര് മന്ത്രിച്ചു തന്നതായി അയാൾ വിശ്വസിച്ചു: "പീലി".
കൂട്ടായ്മ പെരുന്നാളിന്റെ അവസാന നാളു കളുടെ പശ്ചാത്തലത്തിൽ പറയുന്ന "കല്ലറ ലിഖിതങ്ങൾ" ഒരു നിശ്ശബ്ദ വിലാപ കാവ്യമാണ്. വെള്ളത്തിൽ സ്വന്തം കഥ നഷ്ടപ്പെടുകയും, മണ്ണിൽ ശാന്തി കണ്ടെത്തുകയും ചെയ്ത ഒരു മനുഷ്യന്റെ കഥയുമായി "കല്ലറ ലിഖിതങ്ങൾ" പ്രദർശ നത്തിനൊരുങ്ങുന്നു.
സനിൽ പേക്കൽ, ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാ സ്‌റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺ സൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.
ബാനർ - തക്ഷില ക്രിയേഷൻസ്, രചന, സംവിധാനം - ജോസാൻ്റണി കുരീപ്പുഴ, നിർമ്മാണം - സനിൽകുമാർ എസ്, ഛായാഗ്രഹണം - രാമചന്ദ്രൻ, എഡിറ്റിംഗ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം - അജയ് സരിഗമ, കല - ഗിരീഷ് ഗോപിനാഥ്, ചമയം - രതീഷ് രവി, വസ്‌ത്രം - ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് - ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് - വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ - ജോസ് ആലപ്പാടൻ, സ്റ്റിൽസ് - ജോസ് ഡീ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

No comments: