ചിരിപ്പൂരം തീർത്ത് " ബെത് ലഹേം കുടുംബ യൂണിറ്റ് " ❤️❤️❤️mp3 King ❤️❤️❤️room 17.
Movie :
Bethlehem Kudumba Unit.
Director:
Girish A.D
Genre :
Romantic Comedy Film
Platform :
Theatre .
Pathanamthitta Trinity Movie Max 4
Language :
Malayalam
Duration. :
156 Minutes 59 Seconds
Direction. : 4/ 5
Performance. : 4 / 5
Cinematography. : 4 / 5
Script. : 4 / 5
Editing. : 4/ 5
Music & BGM. : 4 / 5
Rating. : 24 /30.
✍️
Saleem P. Chacko.
CpK DesK
ചിരിപ്പൂരം തീർത്ത് " ബെത് ലഹേം കുടുംബ യൂണിറ്റ് " ❤️❤️❤️mp3 King ❤️❤️❤️room 17.
നിവിൻ പോളി , മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത റോമാൻ്റിക് കോമഡി ചിത്രം " ബെത് ലഹേം കുടുംബ യൂണിറ്റ് " ഓണത്തിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി .
നിവിൻ പോളി ( ജസ്റ്റിൻ ഡേവിസ് ), മമിത ബൈജു ( ആഷ്‌ലി തങ്കച്ചൻ ) , സംഗീത് പ്രതാപ് ( രോഹൻ ഡേവിസ് ) , സുരേഷ് കൃഷ്‌ണ ( ബൈജു ) , വിനയ് ഫോർട്ട് (അലക്സ് ) , ബിന്ദു പണിക്കർ ( സിസ്റ്റർ സിസിലി ),റോഷൻ ഷാനവാസ് ( ജസ്റ്റിൻ സുഹൃത്ത് ഗ്ലിക്സൺ) , ശ്രീന്ദ ( ജസ്റ്റിൻ്റെ കസിൻ രേഷ്‌മ ) , മീനാക്ഷി രവീന്ദ്രൻ ( ജസ്റ്റിൻ്റെ ബന്ധു റിയ ) , ശ്യാം മോഹൻ ( ഹരി ) , പാർവ്വതി അയ്യപ്പദാസ് ( ഹരിയുടെ സഹോ ദരി ) , വിനീത് വിശ്വം ( നടൻ ) , ജാസർ ( ഹരിയുടെ കസിൻ ) , ജയശങ്കർ ( ആഷ്‌ലി യുടെ പിതാവ് തങ്കച്ചൻ ) , വെട്ടുകിളി പ്രകാശ് ( ജസ്റ്റിൻ ഡേവിസിൻ്റെ പിതാവ് ഡേവിസ് ) , തങ്കം മോഹൻ ( ജസ്റ്റിൻ ഡേവിസിൻ്റെ അമ്മ ) , ഷമീർ ഖാൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ബാനറി ൽ ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ , ശ്യാം പുഷ്‌കരൻ എന്നിവരാണ് ഈ ചിത്രം നിർമ്മി ച്ചിരിക്കുന്നത് .ഭാവന സ്റ്റുഡിയോസ് നിർമ്മി ക്കുന്ന ആറാമത്തെ ചിത്രമാണിത് . സൂപ്പർ ഹിറ്റ് ചിത്രമായ " പ്രേമലു " വിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്ര മെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട് . അജ്മൽ സാബു ഛായഗ്രഹണവും , ആകാ ശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും , വിഷ്‌ണു വിജയ് സംഗീതവും ഒരുക്കി യിരിക്കുന്നു . ഭാവന റിലീസ് ചിത്രം തിയേറ്ററു കളിൽ എത്തിച്ചിരിക്കുന്നത് .
തണ്ണീർ മത്തൻ ദിനങ്ങൾ ( 2019 ) , സൂപ്പർ ശരണ്യ ( 2022 ) , പ്രേമലു , ഐ ആം കാതലൻ (2024 ) എന്നി ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .
തന്നെക്കാൾ പന്ത്രണ്ട് വയസിലേറെ പ്രായ മുള്ള അയൽവാസിയായ ജസ്റ്റിൻ ഡേവിസി നെ പ്രണയിക്കുന്ന കോളേജ് വിദ്യാർത്ഥിനി ആഷ്‌ലി തങ്കച്ചൻ്റെ കഥയാണ് സിനിമയുടെ പ്രമേയം .അങ്കമാലി - കറുകുറ്റി ഭാഗത്താണ് കഥ നടക്കുന്നത് .കേറ്ററിംഗ് നടത്തുകയാണ് ജസ്റ്റിൻ ഡേവിസ് . ഷോർട്ട് ഫിലിം ഭ്രാന്തനാണ് അനുജൻ ജോയൽ . അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം . തൻ്റെ ബിസിനസ്സ് പങ്കാളിയായ ബൈജു ചേട്ടനെ പോലെ ജീവിതത്തിൽ " സിഗ്മ " യായി തുടരാനാണ് ജസ്റ്റിൻ ഡേവിസിൻ്റെ തീരുമാനം . മുണ്ടക്ക യത്തുള്ള ആഷ്‌ലി തങ്കച്ചനും , സഹേദരനും അച്‌ഛനും അമ്മയും അയൽക്കാരായി എത്തുന്നു . ജസ്റ്റിനും ആഷ്‌ലിയും തമ്മിലുള്ള പ്രണയമാണ് സിനിമ പറയുന്നത് .
നിവിൻ പോളി മികച്ച അഭിനയം കാഴ്ച വെക്കുബോൾ മമിത ബൈജു കസറി എന്ന് പറയുന്നതാണ് ശരി . നിവിൻ പോളി - മമിത ബൈജു കോബിനേഷൻ വർക്കായി . ഇവ രോടൊപ്പം അഭിനയിക്കുന്ന സഹതാരങ്ങളും പ്രേക്ഷക മനസിൽ ഇടം തോന്നുന്നു .
ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ എവിടെയൊക്കെയോ നമ്മൾ തന്നെ ഉണ്ടെന്നുള്ള തോന്നൽ അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. നമ്മൾ ചിരിച്ച ചില സാഹചര്യങ്ങൾ, ഒരിക്കൽ ആരോടോ തോന്നിയ ഇഷ്ടം, പറയാതെ പോയ ചില കാര്യങ്ങൾ... അങ്ങനെ ജീവിതത്തിന്റെ ഏതോ കോണിൽ കിടന്നിരുന്ന ഓർമ്മകളെ ഈ സിനിമ പുറത്ത് കൊണ്ടുവരും ....
തിരക്കഥയിൽ പറക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി സ്‌ക്രനിൽ എത്തിക്കാൻ സംവിധാ യകന് കഴിഞ്ഞു . പ്രേക്ഷകൻ്റെ ജീവിത സാഹ ചര്യങ്ങളുമായി പങ്കുവെയ്ക്കാൻ കഴിയുന്ന പല കാര്യങ്ങളും സിനിമയുടെ ഭാഗമാണ് . ആബാലവ്യദ്ധം ജനങ്ങൾക്കും അസ്വദിക്കാൻ പറ്റിയ ഓണം ഹാപ്പി വൈബ് കുടുംബ ചിത്രമാണിത് .

No comments: