ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ ഷൗക്കർ ജാനകി ( 94) അന്തരിച്ചു.


ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ ഷൗക്കർ ജാനകി ( 94) അന്തരിച്ചു.


തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമാ ലോകത്തായി ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്നതും നാനൂറോളം ചിത്രങ്ങൾ ഉൾപ്പെടുന്നതുമായ അവരുടെ പ്രശസ്തമായ അഭിനയ ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്.വളരെ ചെറുപ്പത്തിൽ ത്തന്നെ സിനിമയിലെത്തിയ അവർ, ദക്ഷിണേന്ത്യൻ സിനിമയുടെ ചരിത്രം കുറിച്ച പ്രമുഖ നടിമാരിലൊരാളായി മാറി. 1950-ൽ പുറത്തിറങ്ങിയ Shavukaru) എന്ന തെലുഗു ചിത്രത്തിലൂടെയാണ് അവരുടെ സിനിമാജീവിതം ആരംഭിക്കുന്നത്. ഈ ചിത്രമാണ് അവർക്ക് "ഷൗക്കാർ " ജാനകി എന്ന പേര് നൽകിയത്.


ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തി 2022-ൽ ഭാരത സർക്കാർ അവരെ പത്മശ്രീ നൽകി ആദരിച്ചു. ഷൗക്കർ ജാനകിയുടെ ചെറു മകളാണ് നടി കൂടിയായ വൈഷ്ണവി. സൂര്യമാനസം എന്ന സിനിമയിൽ ചെറുമകൾ വൈഷ്ണവിയായിരുന്നു ഷൗക്കർ ജാനകിയുടെ ചെറുപ്പം അഭിനയിച്ചത്


No comments:

Powered by Blogger.