9 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം "ആകാശംലോ ഒക താര"യിലെ "കുട്ടി കുട്ടി പൂവേ"



 9 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം "ആകാശംലോ ഒക താര"യിലെ "കുട്ടി കുട്ടി പൂവേ"  


ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര" യിലെ "കുട്ടി കുട്ടി പൂവേ" ഗാനം സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത ദിവസം മുതൽ സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായി മാറിയ ഗാനം, ഇതിനോടകം യൂട്യൂബിൽ നിന്ന് മാത്രം 9 മില്യൺ കാഴ്ച ക്കാരിലധികമാണ് യുട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. ജൂലൈ 28 ന് നായകൻ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗാനം പുറത്ത് വന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, "ആകാശംലോ ഒക താര" തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവത രിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്. 


അരുൺ ആലാട്ട് വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമ്മൻ ആണ്. ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം, ഗാന ത്തിൻ്റെ മേക്കിങ് ദൃശ്യങ്ങളും പുറത്ത് വന്ന വീഡിയോയുടെ ഭാഗമായിരുന്നു. ദുൽഖർ സൽമാൻ, സാത്വിക എന്നിവർ അവതരി പ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയം കാണിച്ചു തരുന്ന ഗാനം, അവരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരി ക്കുന്നത് എന്ന സൂചനയും നൽകുന്നു. 


ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായി എത്തുന്ന ദുൽഖറിൻ്റെ ലുക്കും ആരാധക രുടെ ശ്രദ്ധ പിടിച്ചു പറ്റി. നൂതന ശൈലി യിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായെത്തുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. 


മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടന ങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേ യനായ ദുൽഖർ, പ്രഭാസിൻ്റെ കൽക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് "ആകാശംലോ ഒക താര". ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള  കൂടുതൽ വിവരങ്ങൾ  വൈകാതെ പുറത്തു വിടും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി "ആകാശം ലോ ഒക താര" പ്രദർശനത്തിന് എത്തും. 


രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്.  നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈ നർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ,  സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ,പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എ ക്സ്,  Vfx സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി

No comments:

Powered by Blogger.