ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന " മധുരമീ ജീവിതം" ആഗസ്റ്റ് 14 ന് തിയേറ്ററുകളിൽ എത്തും. ട്രെയിലർ പുറത്തിറങ്ങി .


 

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന " മധുരമീ ജീവിതം" ആഗസ്റ്റ് 14 ന് തിയേറ്ററുകളിൽ എത്തും. ട്രെയിലർ പുറത്തിറങ്ങി .


സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ​


https://youtu.be/4iljTDpVeW0?si=qOlV1uTZ-OeDnt4H


സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ​​ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.


മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്.


റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ്റെ (സിദ്ദിഖ്) ജീവിതത്തിൽ സ്‌കൂൾ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ള വരുടെ ജീവിതത്തെയും എങ്ങനെ ബാധി ക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നത് .

 

സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന  അ നിർവചനീയമായ അനുഭൂതി നൽകുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 


രചന & നിർമ്മാണം: ശ്രീലാൽ പ്രകാശൻ. സഹനിർമ്മാതാക്കൾ: ഡോ . ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ.സംഗീതം: അനന്തരാമൻ അനിൽ, ഗായകൻ: സൂര്യ ശ്യാം ഗോപാൽ. ഗാനരചന: പ്രശാന്തി ചൊവ്വര. എഡിറ്റിംഗ്: കപിൽ കൃഷ്ണ,ഛായാഗ്രഹണം: കൃഷ്ണൻ.പി എസ്., പശ്ചാത്തല സംഗീതം സുരേഷ് നന്ദൻ , കലാസംവിധാനം: ശ്രീകുമാർ എം എൻ.കോസ്റ്റ്യൂം: നയന ശ്രീകാന്ത്. മേക്കപ്പ്: പട്ടണം ഷാ.സൗണ്ട് ഡിസൈൻ: സാബു.കളറിസ്റ്റ് : സുരേഷ് എസ് ആർ.ശബ്‌ദമിശ്രണം: സന്ദീപ് ശ്രീധരൻ. സ്റ്റുഡിയോ & വിതരണം കെ ജി എഫ് ഫുൾ സ്ക്രീൻ സിനിമാസ്.പി ആർ ഒ എം കെ ഷെജിൻ.


സലിം പി. ചാക്കോ .


No comments:

Powered by Blogger.