" ഭൗമ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
" ഭൗമ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ .
പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.ഏറെ കൗതുകം നിറക്കുന്ന ഈ പോസ്‌റ്ററിൻ്റെ പിന്നിൽ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നത്.?
മിസ്റ്ററി തില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് .മികച്ച അഭിപ്രായവും , പ്രദർശന വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ. എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നൽകുന്നതാണ് .
വിനീത്,ദിലീഷ് പോത്തൻ, സാഗർ. സൂര്യ,ജനാർദ്ദനൻ, ലെന,രേവതി ശർമ്മ ( തലവര ഫെയിം), കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെ ത്തുന്നു.ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഈ എസ്.പ്രൊഡക്ഷൻ ഡിസൈനർ - അപ്പുണ്ണി സാജൻ.കലാസംവിധാനം - നിബിൻ വർഗീസ്. മേക്കപ്പ് - റോണി വെള്ളത്തൂവൽ ,കോസ്റ്റ്യും ഡിസൈൻ - ഗോപിക ഉണ്ണികൃഷ്ണൻ. സ്റ്റിൽസ് - ജിതിൻ എസ്. ബാബു,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഏബ്രഹാം സൈമൺ (അബ്രു),ഫിനാൻസ് കൺട്രോളർ - രാഹുൽ പിള്ള .പ്രൊഡക്ഷൻ - മാനേജർ - ജസ്റ്റിൻ ടോണി തോമസ് -പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷെറിൻ സ്റ്റാൻലി . പ്രൊഡ ക്ഷൻ കൺട്രോളർ - ജോബ് ജോർജ്.
കൊച്ചി പീരുമേട് എന്നിവിടങ്ങളിലായി ട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്..
വാഴൂർജോസ്.


No comments: