അന്നം നൽകുന്ന ഈ സംഘടനയെ നശിപ്പിക്കരുത് : വിനോദ് ഗുരുവായൂർ .


 


പ്രിയമുള്ളവരെ ഇതൊന്നു നിർത്താവോ..


പല കൂട്ടായ്മകളിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതെല്ലാം സംഘടനകളുടെ അകത്ത് ചർച്ച ചെയ്തു അവസാനിപ്പി ക്കുകയാണ് പതിവ്.ഇവിടെ അമ്മയുടെ പ്രശ്നങ്ങൾ മുഴുവൻ ചർച്ച ചെയ്യുന്നതു മാധ്യമങ്ങളിൽ ആയി മാറിയിരിക്കുന്നു. നമ്മൾ ആരെയാണ് ബോധിപ്പിക്കാൻ ശ്രമിക്കുന്നത്…


പൊതുസമൂഹത്തെയോ..അവർക്ക് ഇതിൽ ഒരു താല്പര്യവുമില്ല. ഇതെല്ലാം സിനിമ പ്രവർത്തകരെ മുഴുവൻ നാണക്കേടിലേക്ക് തള്ളിവിടുന്നു. ഇങ്ങനെ ആയിരുന്നോ നമ്മൾ. പരസ്പരം ബഹുമാനത്തോടെ എല്ലാം ചർച്ച ചെയ്തു തീരുമാനം എടുത്തിരുന്നു നമ്മൾക്ക് എന്താണ് സംഭവിക്കുന്നത്. ദയവ് ചെയ്തു നമ്മൾക്കുള്ളിൽ നടക്കുന്ന ചെറിയ പ്രശ്ന ങ്ങൾ ചെണ്ട കൊട്ടി നാടാകെ അറിയിക്കാ തിരിക്കൂ. 


സാസ്കാരികമായി ഒരുപാട് മുകളിൽ നിൽക്കേണ്ടവർ ആണ് കലാകാരൻമാർ. ഒരുപാടു  കലാകാരന്മാർക്ക് അന്നം നൽകുന്ന  ഈ സംഘടനയെ  നശിപ്പിക്കരുത് അപേക്ഷയാണ് .....


വിനോദ് ഗുരുവായൂർ .




No comments:

Powered by Blogger.