ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ സ്പോർട്സ് ഡ്രാമയാണ് രാം ചരണിൻ്റെ " PEDDI " .
Movie :
PEDDI
Director:
Buchi Babu Sana
Genre :
Sports Action Drama
Platform :
Theatre .
Pathanamthitta Trinity Movie Max 2.
Language :
Telugu ( Dubbed in Malayalam)
Duration. :
189 Minutes .
Direction : 3 / 5
Performance : 3 / 5
Cinematography : 4 / 5
Script : 3 / 5
Editing : 3 / 5
Music & BGM : 3.5 / 5
Rating : 19.5 /30.
✍️
Saleem P. Chacko.
CpK DesK
ദേശീയ അവാർഡ് ജേതാവ് ബുച്ചി ബാബു സന സംവിധാനം ചെയ്ത തെലുങ്ക് സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് " PEDDI " .
രാം ചരൺ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണിത് . ശിവ രാജ് കുമാർ ( ഗൗർ നായിഡു ) , ജാൻവി കപൂർ ( അച്ചിയമ്മ ) , ദിവേന്ദു ( റാം ബുജ്ജി ) , ജഗപതി ബാബു ( അപ്പല സൂരി ) , ദിവേന്ദു ( റാം ബുജ്ജി ) , ബൊമൻ ഇറാനി ( കിരൺ സിംഗ് ) , രവി കിഷൻ ( രണധീർ സിസോദിയ ) , വിജി ചന്ദ്രശേഖർ ( അമ്മ ) , സത്യ ( സുഹൃത്ത് ) , ജോൺ വിജയ് ( ബാബു ) , അജയ് ഘോഷ് ( സിംഗപ്പ ) , ഉപേന്ദ്ര ലിമായെ ( സ്പോർട്സ് ഓഫീഷ്യൽ ) ആടുകളം നരേൻ ( പോലീസ് ഓഫീസർ ) , ഹരീഷ് പേരടി ( മന്ത്രി ) , താരക് പൊന്നപ്പ ( വിരേന്ദ്രൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരി ക്കുന്നു . ശ്രുതി ഹസൻ ഒരു ഗാനരംഗത്തിൽ അതിഥിതാരമാണ് .
മൈത്രി മൂവി മേക്കഴ്‌സും സുകുമാർ റൈറ്റിംഗും ചേർന്ന് അവതരിപ്പിച്ചി രിക്കുന്നു. വൃദ്ധി സിനിമാസിൻ്റെ കീഴിൽ വെങ്കട സതീഷ് കിലാരു നിർമ്മിച്ച് ഐ വിവൈ എൻ്റെർ ടെയ്ൻമെൻ്റിൻ്റെ കീഴിൽ ഇഷാൻ സക്സേന യാണ് സഹ നിർമ്മാണം .
സംഗീതവും പശ്ചത്താല സംഗീതവും എ.ആർ റഹ്‌മാനും , എഡിറ്റിംഗ് നവീൻ നൂലിയും , ഛായാഗ്രഹണം ആർ രത്‌നവേലുവും , ഗാനരചന ബാലാജി, അനന്ത ശ്രീറാം എന്നിവരുമാണ് . മോഹിത് ചൗഹാൻ എ. ആർ റഹ്‌മാൻ , രക്ഷിത സുരേഷ് , വിശാൽ മിശ്ര , ദീപ്തി സുരേഷ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്ര ഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പി. ആർ.ഒ ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
ഹൈദരാബാദ് , കൊളംബോ , കന്യാകുമാരി , പൂനെ എന്നിവട ങ്ങളിലായിരുന്നു ചിത്രീകരണം .ഡോൾബി സിനിമ , ഐ മാക്സ് , ഡി - ബോക്സ് , 4DX / സ്‌ക്രീൻ എക്സ് , ഐ സിഇ, MX4D, PXL , PCX , 2D , 3D , EPIQ എന്നി സ്റ്റാൻഡേർഡ് ഫോർമാറ്റു കളിലാണ് 350 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം റിലീസ് ചെയ്തിരി ക്കുന്നത് .പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരി ക്കുന്നത്.
രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവക്കൊപ്പം ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന, രാം ചരണിന്റെ ആക്ഷൻ രംഗങ്ങൾ, സ്പോർട്സ് രംഗങ്ങൾ എന്നിവയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം.അതോടൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്പോർട്സ് ആക്ഷൻ ഡ്രാമയായ ചിത്രത്തിൽ രാം ചരൺ “പെദ്ദി” എന്ന ശക്തമായ കഥാപാത്രത്തെ യാണ് അവതരിപ്പിച്ചിരി ക്കുന്നത്. ജാൻവി കപൂറിൻ്റെ “അച്ചിയമ്മ” പ്രേക്ഷക ശ്രദ്ധ നേടി.

No comments: