മിനി കൂപ്പറുമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നുll


 

മിനി കൂപ്പറുമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നുll


മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി & കൂപ്പർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായക നായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം AWA മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ്  ചിത്രം നിർമ്മിക്കുന്നത്.


ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം. മിസ്റ്റർ ബീൻ കോമഡി സീരീസിലൂടെ ആഗോള ശ്രദ്ധ നേടിയ മിനി കൂപ്പർ കാറും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ കിടിലൻ മൈക്കോവറും  സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അലിസ്റ്റൈർ ജോർജ്‌ ജോൺ, ശാന്ത നീറ്റോ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ തുടങ്ങും. 


ഷിജു എം ഭാസ്കർ ആണ് ചായഗ്രഹകൻ. മ്യൂസിക് ഡയറക്ടർ അതുൽ കെ വിനോദ്, ഷെഫീഖ് റഹ്മാൻ, പ്രൊജക്റ്റ്‌ ഡിസൈനർ - അനുകുട്ടൻ ഏറ്റുമാനൂർ. പി.ആർ. ഓ - എ . എസ് ദിനേശ്, ഐശ്വര്യ രാജ്,  ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

No comments:

Powered by Blogger.