കൊച്ചിയിൽ ആവേശം നിറച്ച് 'നാഗബന്ധം' കേരള പ്രമോഷൻ ഇവന്റ്.




കൊച്ചിയിൽ ആവേശം നിറച്ച് 'നാഗബന്ധം' കേരള പ്രമോഷൻ ഇവന്റ്.


അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ആക്ഷൻ-അഡ്വഞ്ചർ ചിത്രം നാഗബന്ധത്തിന്റെ കേരള പ്രമോഷൻ ഇവന്റ് കൊച്ചി ഫോറം മാളിൽ ആവേശക രമായി നടന്നു. നൂറുകണക്കിന് ആരാധക രുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ നഭ നടേഷ്, വിരാട് കർണ, ജോൺ കൊക്കൻ എന്നിവർ പങ്കെടുത്തു.


ആരാധകരുമായി സംവദിച്ച താരങ്ങൾ ചിത്രത്തിന്റെ വിശേഷങ്ങളും ചിത്രീകരണ അനുഭവങ്ങളും പങ്കുവെച്ചു. പുരാണവും ചരിത്രവും സാഹസികതയും സമന്വയിപ്പിച്ച ഒരു വിസ്മയ ദൃശ്യാനുഭവമായാണ് 'നാഗബന്ധം' ഒരുങ്ങുന്നത്. ഉയർന്ന സാങ്കേതിക മികവും വമ്പൻ ദൃശ്യവിസ്മയ ങ്ങളും ഉൾക്കൊള്ളുന്ന ചിത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും.


കേരളത്തിലെ പ്രമോഷൻ പരിപാടിക്ക് സിനിമാപ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസിനായുള്ള പ്രതീക്ഷയും ആവേശവും പരിപാടിയിലൂടെ കൂടുതൽ ശക്തമായി.


അതേ സമയം നാഗബന്ധത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ് . ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയെടുത്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടുന്ന ട്രെയ്‌ലർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ട്രെയിലറിലുടനീളം ശ്രദ്ധ പിടിച്ചുപറ്റുന്നത് വിരാട് കർണയാണ്. അദ്ദേഹത്തിന്റെ പരിവർത്തനവും സ്‌ക്രീൻ സാന്നിധ്യവും തീവ്രതയും ആത്മീയ ആഴവും ഉൾക്കൊള്ളുന്ന ഒരു പ്രകടനത്തെ സൂചിപ്പിക്കുന്നു. കൂടാതെ നഭ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗാർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, മുരളി ശർമ്മ തുടങ്ങി മറ്റ്‌ കഥാപാത്രങ്ങളെയും ട്രെയിലർ പരിചയപ്പെടുത്തുന്നു.


ബ്രഹ്മകമലത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെക്കുറിച്ച് കഥ ചർച്ച ചെയ്യുമ്പോൾ, കഥപറച്ചിൽ ആകർഷകവും ഇതിഹാസവുമാണ്.അതേസമയം,പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കിക്കഴിഞ്ഞു.


അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് ‘നാഗബന്ധം’.


ഛായാഗ്രഹണം – സൗന്ദർ രാജൻ എസ് , സംഗീതം – അഭേ, ജുനൈദ് കുമാർ, എഡിറ്റർ – ആർ.സി. പനവ്, സിഇഒ – വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ – കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ – അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം – ശ്രവൺ, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ് – തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ – ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ – കാനി സ്റ്റുഡിയോ. കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗുഡ് ഫെല്ലാസ് ഫിലിംസ് ആണ്.


പി ആർ ഓ. ഐശ്വര്യ രാജ്

No comments:

Powered by Blogger.