ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യഭാഷയും സംഗീതവുമായി ഒരു സിനിമ : ലർക്ക് .



Happy to present  the song

"Eyes on the Prey" the first A I Promotional song in malayalam from our movie "LURK"

My 12 th directorial movie produced by Kerala Talkies


Music -Prakash Alex

Lyrics- Jubin Jacob

Singer Jasie Gift

AI Visualisation-Vino Vikraman Pillai


Pls do share and support in your social media handles 😍


''ലർക്ക്'' (പതിയിരിക്കുന്നവൻ).എന്ന നമ്മുടെ സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി..

പൂർണ്ണമായും എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളത്തിലെ

ആദ്യത്തെ പ്രൊമോഷണൽ വീഡിയോ ആണെന്ന പ്രത്യേകതയും പങ്ക് വെക്കട്ടെ...

ലർക്ക് ഞാൻ സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ്..എന്റ്റെ തന്നെ ഉടമസ്ഥതയിലുളള കേരളാ ടാക്കീസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്..

ജുബിൻ ജേക്കബിന്റ്റെ വരികൾക്ക് പ്രകാശ് അലെക്സ് ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്...


എ ഐ വിഷ്വലൈസേഷൻ

ചെയ്തിരിക്കുന്നത് വിനൊ വിക്രമൻ പിളളയാണ്...


നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നും നൽകണമെന്ന് ആഗ്രഹിക്കുന്നു..


എം എ നിഷാദ് 😍





ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ. 


വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാ ശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപ ത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷ ത്തിന്റെ കഥ പറയുന്ന 'ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പതിയിരിക്കുക എന്നർത്ഥമുള്ള 'ലർക്ക്' എന്ന പേരിൽ തന്നെ കൌതുകമുണർത്തുന്ന സിനിമ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നു എന്നാണ് ചലച്ചിത്രോത്സവങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.


https://youtu.be/ousBWvbhoo4?si=4CgKcUtnecZUWyYV


കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിർവ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങൾ  പൂർണ്ണമായും നിർമ്മിതബുദ്ധി അഥവാ എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. 


ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന 'Eyes on the prey' എന്ന ഈ ഇംഗ്ലീഷ്‌ ഗാനത്തിന്റെ വരികൾ തിരക്കഥാകൃത്ത് കൂടിയായ ജുബിൻ ജേക്കബിന്റേതാണ്. ഈണമൊരുക്കി യിരിക്കുന്നത് പ്രകാശ് അലക്സാണ്. വിനോ വിക്രമൻ പിള്ളയാണ്  ഗാനത്തിന്റെ ദൃശ്യങ്ങൾ ഒരുക്കിയിട്ടുള്ളത്.


മനു മഞ്ജിത്താണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രകാശ് അലക്സും, മിനീഷ് തമ്പാനുമാണ് സംഗീതസംവിധാനം. ഗാനങ്ങൾ അവതരിപ്പിക്കുന്നത് മനോരമ മ്യൂസിക്ക് ആണ്. ജൂലൈയിൽ തിയേറ്ററുകളിലെത്തുന്ന 'ലർക്ക്' ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഇടം നേടി ക്കഴിഞ്ഞു. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ, മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെ ടുക്കപ്പെട്ടു. ഇതോടൊപ്പം തന്നെ വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും, ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാര ങ്ങൾ നേടി. അനുമോൾ അവതരി പ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രം ചലച്ചിത്രോത്സവ ങ്ങളിൽ ഏറെ ചർച്ചയാ യിരുന്നു. മനുഷ്യന്റെ യഥാർത്ഥ ശത്രുവായി പതിയിരിക്കുന്നത് ആരെന്ന ചോദ്യമാണ് ലർക്ക് ഉയർത്തുന്നത്.


സൈജു കുറുപ്പ്,  അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്. 


കഥ, സംവിധാനം: എം.എ. നിഷാദ്,തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്, ഛയാ ഗ്രഹണം: രജീഷ് രാമൻ,ചിത്രസംയോജനം: വിപിൻ മണ്ണൂർ,ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, കലാസംവിധാനം: ത്യാഗു തവനൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്ശ ബ്ദലേഖനം: ജുബിൻ രാജ്,ശബ്ദമിശ്രണം: ഗണേഷ് മാരാർ.



വാഴൂർ ജോസ് , എ .എസ് ദിനേശ് , മനു ശിവൻ .

No comments:

Powered by Blogger.