പ്രശസ്‌ത സീനിയർ ഫിലിം എഡിറ്റർ ഇ എം മാധവൻ (80) അന്തരിച്ചു .


 


കൂറ്റനാട് : പ്രശസ്‌ത സീനിയർ ഫിലിം എഡിറ്റർ ഇ എം മാധവൻ (80) അന്തരിച്ചു .


മുന്നൂറോളം സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് എഡിറ്ററായും മുപ്പത് സിനിമ കളിൽ സ്വതന്ത്ര എഡിറ്ററായും മലയാള സിനിമാലോകത്ത് പ്രവർത്തിച്ചു.


1986-ൽ ഒ.എസ്. ഗിരീഷിന്റെ സംവിധാന ത്തിൽ പുറത്തിറങ്ങിയ 'കട്ടുറുമ്പിനും കാതുകുത്ത്' സിനിമയോടെയാണ് മാധവൻ സ്വതന്ത്ര ചിത്രസംയോജകനായത്. തുടർന്ന്, മോഹൻലാലിന്റെ  ‘നാടോടി’ ഉൾപ്പടെ ഒട്ടേറെ വിജയ ചിത്രങ്ങളിൽ  എഡിറ്ററായി പ്രവർത്തിച്ചു . 2000-ത്തിൽ പുറത്തിറങ്ങിയ ‘തെക്കേക്കര സൂപ്പർഫാസ്റ്റ്’ എന്ന സിനിമയോടെ സജീവ സിനിമാജീവിത ത്തിൽനിന്ന് വിടവാങ്ങുന്നത് .


1970-ൽ പുറത്തിറങ്ങിയ കെ.പി. കൊട്ടാരക്കരയുടെ 'രക്തപുഷ്പം' എന്ന സിനിമയിലാണ് എഡിറ്റർ കെ. ശങ്കുണ്ണിയുടെ അസിസ്റ്റന്റായി ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് . പിന്നീട് മുന്നൂറിലധികം സിനിമകളിൽ ഗുരുനാഥനൊപ്പം പ്രവർത്തിച്ചു  .


പി. ഭാസ്‌കരൻ, ശശികുമാർ, എ.ബി. രാജ്, എം. കൃഷ്ണൻനായർ, ശ്രീകുമാരൻതമ്പി, ലിസബേബി, ഉദ്യോഗസ്ഥ വേണു, ജേസി, ജോഷി, പ്രിയദർശൻ, കൊച്ചിൻഹനീഫ, ഡെന്നീസ് ജോസഫ്, തമ്പി കണ്ണന്താനം, ടി.എസ്. സുരേഷ്ബാബു, സി.പി. ജോമോൻ, റോയ് പി.തോമസ്, താഹ തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.


1945-ൽ തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് വീട്ടിൽ പങ്കുണ്ണിനായരുടെയും കല്യാണിക്കുട്ടിയുടെയും മകനായാണ് മാധവൻ ജനിച്ചത്. 


പ്രസന്നയാണ് ഭാര്യ. മക്കൾ: പ്രമോദ്, പ്രബിത, പ്രജിത. മരുമക്കൾ: വിക്രം, ഗോപാൽ.


No comments:

Powered by Blogger.