തമിഴ് ചലച്ചിത്ര ലോകത്തെ പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ( 73 )അന്തരിച്ചു.


 

തമിഴ് ചലച്ചിത്ര ലോകത്തെ പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ( 73 )അന്തരിച്ചു.


ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിത ത്തിനാണ് ഇതോടെ തിരശ്ശീല വീണത്. ഇരുപത്തിയഞ്ചിലേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.


1953 ജനുവരി ഏഴിന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള വെള്ളൻ കോയിലിൽ, കൃഷ്ണസ്വാമിയുടെയും അമരാവതിയമ്മയുടെയും മകനായി ജനിച്ചു.


നർമ്മബോധവും ദൃഢനിശ്ചയവും കൊണ്ട് പ്രതിസന്ധികളെ മറികടക്കുന്ന സാധാരണക്കാരനായ നായകനായി തമിഴ് സിനിമയിൽ അദ്ദേഹം തന്റേതായ ഒരിടം കണ്ടെത്തി.


1979-ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങൾ' ആണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ. മൗന ഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.


1983-ൽ അദ്ദേഹം സംവിധാനം ചെയ്ത 'മുന്താണൈ മുടിച്ച്' എന്ന ചിത്രത്തി ലൂടെയാണ് മലയാളി നടി ഉർവശി സിനിമാ ലോകത്തേക്ക് ചുവടു വെക്കുന്നത്.അഭിനയരംഗത്തും മികവ് തെളിയിച്ച അദ്ദേഹം ദിലീപ് നായകനായ 'മിസ്റ്റർ മരുമകൻ' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.


പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാമാണ് ഭാര്യ. തമിഴ് താരം ശന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്.

No comments:

Powered by Blogger.