കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4K ട്രെയിലര്‍ എത്തി.
കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4K ട്രെയിലര്‍ എത്തി.
https://youtu.be/NUlrq4k-40A
മലയാളത്തില്‍ മുന്‍പ് വന്ന റീ റിലീസുകള്‍ ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടം ജൂലായിൽ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്...
സിനിമാപ്രേമികളെ കോരിത്തരിപ്പിച്ച സിനിമയായിരുന്നു കിരീടം. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങ ള്‍ ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമായ കിരീടം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.
1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന്ഒരുങ്ങുന്നുവെന്നതറിഞ്ഞതുമുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശ ത്തിലാണ്. ചിത്രത്തിന്‍റെ ആവേശഭരിതമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി രിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച റെസ്റ്റോറേഷന്‍ മികവോടെയാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
സേതുമാധവനേയും ദേവിയേയും അവരുടെ പ്രണയമൊക്കെ ട്രെയിലറില്‍ കാണി ക്കുന്നുണ്ട്. കൊച്ചിയില്‍ മോഹന്‍ലാലും പാര്‍വതിയുമടക്കമുള്ള ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് റീ-റിലീസിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. അടുത്തമാസ മാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. മലയാളത്തില്‍ മുന്‍പ് വന്ന റീ റിലീസുകള്‍ ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടത്തിന്‍റെ രണ്ടാം വരവ്. അതിന്‍റെ സൂചന ട്രെയിലറില്‍ നല്‍കുന്നുമുണ്ട്.
സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നതിന്‍റെ ആവേശം പ്രേക്ഷകരിലുണ്ട്. ട്രെയിലറിനും അതേ വരവേല്‍പ്പ് തന്നെയാണ് സിനിമാസ്വാദകര്‍ നല്‍കിയിരിക്കുന്നത്.
മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്തഭിനയിച്ച ആ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
37 വര്‍ഷങ്ങള്‍ക്കിപ്പുറവും സേതുമാധവന്‍ എന്ന നിസ്സഹായനായ ആ സാധാരണ ക്കാരന്‍ ഇന്നും പ്രേക്ഷകരുടെ ഉള്ളില്‍ നീറുന്ന ഓര്‍മയായി ജീവിക്കുന്നുണ്ട്. പ്രേക്ഷകരുടെ ഉള്ളില്‍ കനല്‍ കോരിയിട്ടു കൊണ്ടാണ് കിരീടം അന്ന് അവസാനിച്ചത്. വീണ്ടും അതേ സേതുമാധവന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ മികച്ച രീതിയില്‍ ചിത്രം കാണാനുള്ള ത്രില്ലിലാണ് ഓരോ മലയാളി സിനിമാസ്വാദകനും. ജൂലൈയില്‍ സിനിമ പുറത്തിറങ്ങും. കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണ കുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്.
ഛായാഗ്രാഹണം: എസ് കുമാർ, എഡിറ്റർ:: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.













No comments: