ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന്.. ജനപ്രതിനിധികൾ ക്ക് മുന്നിൽ "ഡെയ്ഞ്ചറസ് വൈബ് ". നിയമസഭാ സാമാജികർക്കായുള്ള പ്രത്യേക പ്രദർശനം 2026 ജൂൺ 29ന്.
ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന്.. ജനപ്രതിനിധികൾ ക്ക് മുന്നിൽ "ഡെയ്ഞ്ചറസ് വൈബ് ". നിയമസഭാ സാമാജികർക്കായുള്ള പ്രത്യേക പ്രദർശനം 2026 ജൂൺ 29ന്.
തിരുവനന്തപുരം :ലഹരിക്കെതിരെ ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത"ഡെയ്ഞ്ചറസ് വൈബ്" നിയമസഭ സാമാജികരുടെ മുന്നിൽ പ്രദർശിപ്പിക്കും.
സാമൂഹിക പ്രതിബദ്ധതയുള്ള കലാസൃഷ്ടി കൾക്ക് ലഭിക്കുന്ന ഈ അംഗീകാരം, "ഡെയ്ഞ്ചറസ് വൈബ്" ടീമിന്റെ പരിശ്രമങ്ങൾക്കുള്ള അഭിമാനകരമായ നേട്ടമാണ്.ജൂൺ -29 തിങ്കളാഴ്ച വൈകിട്ട് 6 മണിക്കാണ് നിയമസഭ ഹാളിൽ പ്രദർശനം നടക്കുന്നത്.കേരളത്തിൻ്റെ മുഖ്യമന്ത്രിയും സ്പീക്കറുമടങ്ങുന്ന 140 എംഎൽഎമാരും പ്രദർശനം കാണാൻ എത്തും.
"കട്ടപ്പാടത്തെ മാന്ത്രികൻ" എന്ന സിനിമയും നിരവധി അവാർഡുകൾ അടക്കം കരസ്ഥമാക്കിയ ഡോക്യുമെൻ്ററികളും ഷോർട്ട് ഫിലിമുകളും തയ്യാറാക്കിയ ഫൈസൽ ഹുസൈന്റെ നീണ്ട നാളത്തെ പ്രയ്തനത്തിനൊടുവിലാണ് "ഡെയ്ഞ്ചറസ് വൈബ്" പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കേരള സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തയ്യാറാക്കിയ ചിത്രം ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, പാണാലി ജുനൈസ് അ ർഷദ്, ഹരിത്ത്, ഇന്ദിര,ഫൈജു,അശോകൻ വളയം,ഷംസു വെള്ളിപറമ്പ്,സലാം ലെൻസ് വ്യൂ, പ്രഫ.രാജശേഖരൻ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയനാടും,കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ "ഡെയ്ഞ്ചറസ് വൈബിൽ" നൂറിലധികം കലാകാരന്മാർ ഭാഗമാകുന്നുണ്ട്.
40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ കോഴിക്കോട് എ.ആർ.സി കോർണേ ഷൻ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ നേരത്തെ നടന്നിരുന്നു.കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജു കളിലും ആഭ്യന്തരവകുപ്പിൻ്റെയും സാംസ്കാരിക വകുപ്പിൻ്റെയും സഹകരണ ത്തോടെ സംസ്ഥാന വ്യാപക പ്രദർശനങ്ങളും സംഘടിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രബീഷ് ലിൻസിയാണ്.ചിത്രത്തിൻ്റെ ചിത്രസംയോജനവും സംവിധായകൻ ഫൈസൽ ഹുസൈനാണ് നിർവഹിച്ചിരി ക്കുന്നത് തി രക്കഥ ഒരുക്കിയത് റിയാസ് പെരുംമ്പടവ്.നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സിമ്പു സുകുമാരൻ ആണ്.സലാം ലെൻസ് വ്യൂ ആണ് ചിത്രത്തിൻ്റെ പ്രോജക്റ്റ് കോഡിനേറ്റർ


No comments: