" ഗാന്ധിനഗർ സൺഡേ മാർക്കറ്റ് "ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.
" ഗാന്ധിനഗർ സൺഡേ മാർക്കറ്റ് "ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു.
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗാന്ധിനഗർ സൺഡേ മാർക്കറ്റ് എന്നു നാമകരണം ചെയ്തു.
കൊച്ചിയിലെ ഐ. എം. എ. ഹാളിൽ , ചിത്ര ത്തിൻ്റെ അഭിനേതാക്കളും, ആണിയറ പ്രവർത്തകരും, ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം അരങ്ങേറിയത്.
സംവിധായകൻ എം. പത്മകുമാറാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്.ഗുരുകൃപാ ഫിലിംമ്പിൻ്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ സ്ഥാപനമായ ഗുരുകൃപാ ഫിലിംസിൻ്റെ ലോഗോ പ്രകാശനം ജോണി ആൻ്റെണി നിർവ്വഹിക്കുകയുണ്ടായി.
സംവിധായകരായ അരുൺ .ഗോപി, ടിനു പാപ്പച്ചൻ, അഭിനേതാക്കളായ , അപർണ്ണാ മുരളി,സുധീർ കരമന, പ്രശാന്ത് അലക്‌സാണ്ടർ, ദിനേശ് പ്രഭാകർ, തിരക്കഥാകൃത്ത് സുനിഷ് വാരനാട്, നിർമ്മാതാക്കളായ അരുൺ നാരായണൻ, എൻ. എം. ബാദുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നിർമ്മാതാക്കളായ ജോളി ജോസഫ്, ഔസേപ്പച്ചൻ, സുകുമാർ തെക്കേപ്പാട്ട്, ആനന്ദ് പയ്യന്നൂർ, എന്നിവരും സംബന്ധി ച്ചിരുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിലേ ക്കാണ് അന്യ സംസ്ഥാന തൊഴിലാളികൾ എന്നു വിളിക്കപ്പെടുന്നഭായിമാരുടെ കടന്നുവരവ് . .
രണ്ടായിരത്തിലെ ത്തിയപ്പോൾ വലിയ രീതിയിൽ ഇവരുടെ ഒഴുക്കായി . ബംഗാൾ, ബീഹാർ, ആസ്സാം ജാർഖണ്ഡ്, എന്നിവിടങ്ങ ളിൽ നിന്നാണ് ഏറെയും പേർ എത്തിച്ചേർന്നത്ര . രണ്ടു തലമുറക്കു മുമ്പ് ബംഗ്ളാദേശിൽ പാക്കിസ്ഥാൻ വിഭജന കലാപത്തിൽ നിന്നും രക്ഷപെട്ടു വന്നവ രുടെപരമ്പരകളാണ് ഇവരിൽ ഏറെയും പേർ.ഇന്ന് കേരളീയ സമൂഹത്തിൽ ഇവരുടെ സാന്നിദ്ധ്യം നിർണ്ണായകമാണ്.
ഇവരിൽ നാലു സുഹൃറുത്തുക്കളെ കേന്ദ്രിക രിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവ തരണം. ബോളിവുഡ്ഡിലെ പ്രശസ്‌ത നടനായിരുന്ന അന്തരിച്ച നടൻ ഇൻഫാൻ ഖാൻ്റെ മകനും ബോളിവുഡ് നടനുമായ ബബിൾഖാനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അപർണ്ണ ബാലമുരളി, ആത്മീയ,പുതുമുഖം നിഖിൽ നായർ, സുധീർ കരമന , ജഗദീഷ് ജോണി ആൻ്റെണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - നന്ദഗോപൻ. വി.ഛായാഗ്രഹണം ഫാസിൽ നാസർ .എഡിറ്റിംഗ് - സൂരജ് ഈ . എസ് കലാസംവിധാനം - വിനോദ് പട്ടണക്കാടൻ .മേക്കപ്പ് - റഷീദ് അഹമ്മദ് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ.ഡിസൈൻ-തോട്ട് സ്റ്റേഷൻ.പ്രൊജക്റ്റ് ഡിസൈൻ_ ഷംനാസ് എം അഷ്റഫ് .പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല.
മെയ് പത്തൊമ്പതിന് ജാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരം ഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടും പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം
ഫോട്ടോ- രാജേഷ്.
വാഴൂർ ജോസ് .





No comments: