ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മഹാനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാല ഡി ലിറ്റ് നൽകി .



ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മഹാനടൻ  മമ്മൂട്ടിക്ക് മഹാത്മാഗാന്ധി സർവകലാശാല നൽകിയ ഡി ലിറ്റ് , കേരള ഗവർണർ രാജേന്ദ്ര അർലേക്കറിൽ നിന്നും അദ്ദേഹം സ്വീകരിച്ചു . 


1998-ൽ പത്മശ്രീയും 2026 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ച മമ്മൂട്ടിയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓണററി ഡോക്ടറേറ്റ് ആണിത് . കേരള സർവ കലാശാലയും  കാലിക്കറ്റ് സർവകലാ ശാലയുമാണ് മുൻകാലങ്ങളിൽ ഡോക്ടറേറ്റ്‌ നൽകി അദ്ദേഹത്തെ ആദരിച്ചത്  .


മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ  ജയശങ്കർ , വാസ്കുലർ സർജൻ  ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം ജി സർവ്വകലാശാല ഓണററി ബിരുദം നൽകി .


മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും കരസ്ഥമാക്കി തന്റെ ഐതിഹാസികമായ  ചലച്ചിത്ര ജീവിതം വിജയകരമായി തുടരുകയാണ് .



No comments:

Powered by Blogger.