പതിമുന്നാമത് പ്രൊഫ കെ.വി.തമ്പി അനുസ്‌മരണവും മികച്ച മാധ്യമ പ്രവർത്തകന് പുരസ്‌കാര വിതരണവും ജൂൺ ആറിന് പത്തനംതിട്ടയിൽ .
പതിമുന്നാമത് പ്രൊഫ കെ.വി.തമ്പി അനുസ്‌മരണവും മികച്ച മാധ്യമ പ്രവർത്തകന് പുരസ്‌കാര വിതരണവും ജൂൺ ആറിന് പത്തനംതിട്ടയിൽ .
പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മുൻ മേധാവിയും സാഹിത്യകാരനും സിനിമ നടനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ പതിമൂന്നാമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകന് പുരസ്‌കാര വിതരണവും പ്രൊഫ. കെ.വി തമ്പി സൗഹൃദവേദിയുടെ നേതൃത്വത്തിൽ ജൂൺ ആറ് ശനിയാഴ്ച രാവിലെ 10.30 ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടക്കുമെന്ന് പ്രസിഡൻ്റ് സണ്ണി മർക്കോസും സെക്രട്ടറി സലിം പി. ചാക്കോയും അറിയിച്ചു .
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി സുധാകരൻ പ്രൊഫ കെ.വി. തമ്പി അനുസ്‌മരണം നടത്തും . പ്രൊഫ. കെ.വി. തമ്പി പുരസ്കാരം നേടിയ ചന്ദ്രിക ദിനപത്രം പത്തനംതിട്ട ബ്യൂറോ ചീഫ് ടി.എം ഹമീദിന് ഇൻഡ്യ ടുഡെ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് പുരസ്‌കാരം വിതരണം ചെയ്യും .കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ബോബി എബ്രഹാം " തമ്പി മാഷും പത്തനംതിട്ടയും " എന്ന വിഷയം അവതരിപ്പിക്കും . പ്രസ് ക്ലബ് ജില്ല പ്രസിഡൻ്റ് ബിജു കുര്യൻ , സെന്നി വർഗ്ഗീസ് ,ഫാ.. ഡോ.മാത്യൂ ഡാനിയേൽ , പ്രൊഫ ടി. കെ.ജി നായർ , എം.ബി സന്തോഷ് , ബാബു കൃഷ്ണകല , കെ.കെ.സതീഷ് , ആർ. അശോകൻ , ഹരി ഇലന്തൂർ ,ടി. എ പാലമൂട് , പി.വി ഹരിഹരൻ തുടങ്ങിയവർ പങ്കെടുക്കും.

No comments: