“അമാനുഷികം” തുടങ്ങി.
“അമാനുഷികം” തുടങ്ങി.
നമോ പിക്ച്ചേർസിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു.
ബാലതാരമായി അഭിനയിച്ച് ഏറേ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാവുന്ന ഈ സിനിമയിൽ കിരൺ രാജ്,ഡോക്ടർ രജിത് കുമാർ,കുളപ്പുള്ളി ലീല,കുടശ്ശനാട് കനകം,നന്ദ കിഷോർ, കോബ്ര രാജേഷ്, രേണു സുധി,ഗിരീഷ് പെരിഞ്ചേരി, കൃഷ്ണകുമാർ, സനിൽ മട്ടന്നൂർ, പ്രവീൺ ചാലക്കുടി, റാഫി,സോണി അട്ടച്ചാക്കൽ,രാഹുൽ മണ്ണർകാട്,മനോജ് മഹാദേവ്,അജിത്ത് ചേർത്തല,രാമകൃഷ്ണൻ തുടങ്ങിയവരുംഅഭിനയിക്കുന്നു.
നമോ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം- സുധീഷ് പെരുമ്പള്ളി എഴുതുന്നു.ഛായാഗ്രഹണം- ബിൻസീർ,സംഗീതം-റെജൻ രഘു,ഗാനരചന-അഖിൽ പൊന്നപ്പൻ,എഡിറ്റർ-ആശിഷ് ശിവൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സന്ദീപ് പട്ടാമ്പി,അസോസിയേറ്റ് ഡയറക്ടർ-നന്ദു ജി നായർ,അസിസ്റ്റൻ്റ് ഡയറക്ടർ-അച്ചു രാജഗോപാൽ,മേക്കപ്പ്-കൃഷ്ണൻ പെരുമ്പാവൂർ,കല-ജയൻ നെല്ലങ്കര, വസ്ത്രാലങ്കാരം- സഞ്ജയ് മാവേലി, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് മഹാദേവ്,പ്രൊഡക്ഷൻ മാനേജർ-പ്രവീൺ ചാലക്കുടി,സ്റ്റിൽസ്-സോണി മാത്യു ഡിസൈനിംഗ്- ബൈജു ബാലകൃഷ്ണൻ.
ഒരു യക്ഷിയുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിൽ കാലങ്ങളായി യക്ഷിയെ തളച്ച ആണി ആരോ ഊരുന്നത് മൂലം ആ ഗ്രാമത്തിൽ സംജാതമാകുന്ന കോലഹലങ്ങൾ ഒരു മുഴുനീളെ കോമഡിയിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് "അമാനുഷികം".ഹൊറർ-കോമഡി ചിത്രമായ "അമാനുഷികം"ആഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും.
പി ആർ ഒ-എ എസ് ദിനേശ്.

No comments: