കൃഷ്ണാഞ്ജലി പുരസ്കാരം സമ്മാനിച്ചു


 

കൃഷ്ണാഞ്ജലി പുരസ്കാരം സമ്മാനിച്ചു

 

പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായരുടെ ഓർമയ്ക്കായി ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ കൃഷ്ണാഞ്ജലി പുരസ്കാരം നടൻ മധുവിന് സമ്മാനിച്ചു.


എം. കൃഷ്ണൻ നായരുടെ മകനും ദേവസ്വം ബോർഡ് പ്രസിഡന്റുമായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറാണ് മധുവിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്.


 93 ന്റെ നിറവിലും എം.കൃഷ്ണൻ നായരും കുട്ടിക്കുപ്പായത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളു മെല്ലാം ഒരു നിമിഷം ആ കണ്ണുകളിലൂടെ മിന്നിമറഞ്ഞു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, വയലാർ രാമവർമ്മ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. ജി. രാജ്മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ , ഗായിക മാതംഗി അജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.