" തിരക്കിനിടയിൽ അല്പനേരം " മെയ് 15ന് ചിത്രം റിലീസ് ചെയ്യും


" തിരക്കിനിടയിൽ അല്പനേരം " മെയ് 15ന് ചിത്രം റിലീസ് ചെയ്യും 


https://youtu.be/5TWdGnk18GI?si=cmdz-1bsEtZeJmpW

ചിത്രത്തിന്റെ രചന സംവിധാനം ജയൻ ആനിക്കാട്  നിർവഹിക്കുന്നു. ആഡ്സ് പ്രൊഡക്ഷൻ ഹൗസ് &നിലാവ് ക്രിയേഷൻസിന്റെ ബാനറിൽ ടോൺസ് അലക്സ്‌,രവി പട്ടാമ്പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. 


ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾ. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളിൽ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ. അവരുടെ കഥയാണ് ചിത്രം പറയുന്നത് .  എത്രത്തിരക്കുണ്ടെങ്കിലും മാതാപിതാക്കൾ അല്പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നൽകുന്ന പ്രമേയമാണിത്.


നിരഞ്ജൻ,നവൻലാൽ, അനിരുധ്,ശിവാനി എന്നീ പുതുമുഖങ്ങളായ ടീനേജ്  അഭിനേതാ ക്കളോടൊപ്പം അജിത് കൂത്താട്ടുകുളം, സുനിൽരാജ് ,സിറിൽ,പ്രദീപ്‌ നെയ്യാറ്റിൻകര, ആശാരാജ്,മുരളി കുട്ടമ്പുഴ, ശ്രീകണ്ഠൻ മാരാരിക്കുളം, നിത്യ എ മേനോൻ,ദേവിക എന്നിവരും അഭിനയിക്കുന്നു.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി. ഡി ഓ പി &എഡിറ്റിംഗ് ടോൺസ് അലക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ എ എസ് അജ്മൽ. ലിറിക്സ് ഡോ. പ്രേം കുമാർ. സംഗീതം മനു രമേശൻ. ആർട്ട് ഷൈൻ ചന്ദ്രൻ. കോസ്ട്യൂമർ ശാന്തി പ്രിയ. മേക്കപ്പ് വിനില കോടഞ്ചേരി. ഓറിയോഗ്രാഫി അനന്തു. ഡിസൈൻസ് ഷൈൻ ചാലക്കുടി, അഗസ്റ്റിൻ ജോസ്. വിതരണം&സ്റ്റുഡിയോ  ശുഭശ്രീ  സ്റ്റുഡിയോസ്. ഡി ഐ & കളറിസ്റ്റ് ശ്രീജിത്ത് എ യൂ.


എം കെ ഷെജിൻ.

( പി. ആർ. ഓ)

No comments:

Powered by Blogger.