ഡിജിറ്റൽ യുഗത്തിലെ കാണാകാഴ്ചകളുമായി " പേട്രിയേറ്റ് " . മമ്മൂട്ടിയും മോഹൻലാലും , ഫഹദ് ഫാസിലും തിളങ്ങി . മഹേഷ് നാരായണൻ്റെ മികച്ച സംവിധാനം.
Movie :
Patriot .
Director:
Mahesh Narayanan
Genre :
Spy Action Thriller.
Platform :
Theatre .
Trinity Movie Max 1
Pathanamthitta.
Language :
Malayalam
Duration. :
180 Minutes 25 Seconds .
Direction : 4 / 5
Performance : 4 / 5
Cinematography : 4 / 5
Script : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : 24 /30.
✍️
Saleem P. Chacko.
CpK Desk
മമ്മൂട്ടി , മോഹൻലാൽ , ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ , നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സഹ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ " പേട്രിയറ്റ് " തിയേറ്ററുകളിൽ എത്തി .
ജെ.പി. സുന്ദരമെന്ന കേന്ദ്രമന്ത്രിയും അയാൾ നടത്തിവരുന്ന അനധികൃത ഇടപാടുക ളുടേയും വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിക്കുകയാണ് മുൻ ഡി.ആർ.ഡബ്ലി.യു ഉദ്യോഗസ്ഥനായ ഡോ.ഡാനിയൽ ജെയിംസ്. " വിമതൻ " എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഡാനിയൽ ഇതിനായി ശ്രമിക്കുന്നത് .ഈ അന്വേഷണത്തിനിടയിൽ കണ്ടെത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. ഐ.ടി വിദഗ്ധനായ മൈക്കിൾ ദേവസി, ശക്തി .ഐ .ടി കമ്പനി ഉടമ ശക്തി സുന്ദരം, മുൻ സൈനികൻ കേണൽ റഹീം നായിക് എന്നിവർ കൂടിഡേവിഡിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു .
മമ്മൂട്ടി ( ഡോ. ഡാനിയേൽ ജെയിംസ് ) , മോഹൻലാൽ ( കേണൽ റഹിം നായ്ക് ) , ഫഹദ് ഫാസിൽ ( ശക്തി സുന്ദരം ) , കുഞ്ചാക്കോ ബോബൻ ( മൈക്കിൾ ദേവസ്വ ) , രാജീവ് മേനോൻ ( ജെ.പി സുന്ദരം ) , വിനീത് തട്ടിൽ ഡേവിഡ് ( സുരേഷ് ബാബു ) എന്നിവരോടൊപ്പം നയൻതാര , ദർശന രാജേന്ദ്രൻ , രേവതി , പ്രകാശ് ബെലാവാഡി , ഗ്രേസ് ആൻ്റണി , ഇന്ദ്രൻസ് , സരിൻ ഷിഹാബ് , ജിനു ജോസഫ് , ഡാനിഷ് ഹുസൈൻ , ഷഹീൻ സിദ്ദിഖ് , ഇഷാൻ ഷൗക്കത്ത് , സാന്യ നായർ , ശ്രീപാർവ്വതി , ഗീതി സംഗീത , സനൽ അമൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
മനുഷ് നന്ദൻ ഛായാഗ്രഹണവും രാഹുൽ രാധാകൃഷ്ണൻ , മഹേഷ് നാരായണൻ എന്നിവർ എഡിറ്റിംഗും , സുഷിൻ ശ്യം സംഗീതവും പശ്ചാത്തല സംഗീതവും , അൻവർ അലി ഗാനരചനയും ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ പ്രൊഡക്ഷൻ ഡിസൈനേഴ്‌സും , വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫിയും ഒരുക്കി യിരിക്കുന്നു. മമ്മൂട്ടി , സായ് ,കപിൽ കപിലൻ , ശക്തിശ്രീ ഗോപാലൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
ഡിക്സൺ പെടുത്താസ് പ്രൊഡക്ഷൻ കൺട്രോളറും , വൈശാഖ് പി.വി സിങ്ക് സൗണ്ടും , രഞ്ജിത് അമ്പാടി മേക്കപ്പും , ദിലീപ് സുബ്ബരായൻ , സ്റ്റണ്ട് ശിൽവ , മാഫിയ ശശി , റിയാസ് ഹബീബ് എന്നിവർ ആക്ഷൻ കോറിയോ ഗ്രാഫിയും , ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും , ഷോബി പോൾരാജ് നൃത്ത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു .
140 കോടി മുതൽമുടക്കുള്ള ചിത്രമാണിത് .ആൻ്റോ ജോസഫ് ഫിലിം കമ്പനി , കിച്ചപ്പൂസ് ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ് , കെ.ജി അനിൽകുമാർ എന്നിവ രാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . സി.ആർ. സലിം പ്രൊഡക്ഷൻസ് , ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ സലിം സുഭാഷ് ജോർജ്ജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം നിർവ്വഹി ച്ചിരിക്കുന്നത് . സി. വി . സാരഥിയും രാജേഷ് കൃഷ്‌ണയുമാണ് ചിത്രത്തിൻ്റെ എക്സി ക്യൂട്ടിവ് പ്രൊഡ്യൂസറൻമാർ .ആൻ മെഗാ മീഡിയാണ് കേരളത്തിലെ തിയേറ്ററുകളിൽ " പേട്രിയറ്റ് " എത്തിച്ചിരിക്കുന്നത് .
2013 ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്ത " കടൽ കടന്ന് ഒരു മാത്തുകുട്ടി " എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത് . മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് " പ്രേടിയറ്റ് " .യു.കെ , ശ്രീലങ്ക , അസർബെ ജാൻ , തായ്ലൻഡ് , യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളി ലായിരുന്നു ചിത്രീകരണം . ടേക്ഓഫ് ( 2017 ) , C. U Soon ( 2020 ) , മാലിക് ( 2021 ) , അറിയിപ്പ് ( 2022 ) എന്നീ ചിത്രങ്ങൾ ക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയുന്ന ചിത്രമാണിത് .
ലാപ്ടോപ്പ് വാങ്ങുമ്പോൾ ഉപയോക്താവ് എന്തൊക്കെ കാര്യങ്ങൾ പ്രാഥമികമായി അറിയണം .എന്നാൽ ഈ ഉപകരണങ്ങൾ സ്വന്തം സ്വകാര്യതയിലേക്ക് എത്രമാത്രം ഒളിഞ്ഞുനോക്കുന്നുണ്ടെന്ന് ഇതൊക്കെ വാങ്ങുന്ന എത്രപേർ ചിന്തിച്ചിരിക്കുമെന്നാണ് പ്രമേയം ചൂണ്ടികാട്ടുന്നത് . സ്മാർട്ട് ഉപകരണങ്ങൾ സ്വകാര്യതയിലേക്ക് ഒളിഞ്ഞുകടക്കുമ്പോഴുണ്ടാകുന്ന സംഭവങ്ങൾ ആപത്കരമാണെന്നും സംവിധായകൻ പ്രമേയത്തിലൂടെ പറയുന്നു .
ഡിജിറ്റൽ യുഗത്തിൽ അറിഞ്ഞോ അറിയാ തെയോ അഭിമുഖീകരിക്കുന്ന വ്യക്തി സുരക്ഷാപ്രശ്നങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചു എന്നതിൽ ടീം പേട്രിയറ്റിന് അഭിമാനിക്കാം. അഭിനയ മികവ് കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണരീതി കൊണ്ടും ശ്രദ്ധേയമാണ് ഈ ഈ സിനിമ.

No comments: