ആക്ഷൻ കിംഗ് അർജുൻ സർജയുടെ തിരിച്ചു വരവാണ് " BLAST " . പ്രീതി മുകുന്ദൻ , അഭിരാമി എന്നിവരുടെ മികച്ച അഭിനയം .



Movie :

BLAST  .


Director: 

Subash K.Raj.


Genre :  

Marital Action Drama


Platform :  

Theatre .

Pathanamthitta Remya.



Language : 

Tamil 


Duration. : 

143  Minutes 56 Seconds 


Direction                     : 4 / 5


Performance              : 4  / 5


Cinematography      :   4 / 5


Script                          :    3 / 5


Editing                        :    4 / 5


Music & BGM            :     4 / 5 


Rating                          :     23  /30.


✍️

Saleem P. Chacko.

CpK DesK


അർജുൻ , അഭിരാമി , പ്രീതി മുകുന്ദൻ എന്നിവരെ കഥാപാത്രങ്ങളാക്കി സുഭാഷ് കെ.രാജ് സംവിധാനം ചെയ്ത ചിത്രമാണ് " BLAST " .


ആയോധനകലകളിൽ പരിശിലനം നേടിയ ഒരു മധ്യവർഗ്ഗ കുടുംബത്തിൻ്റെ കഥയാണ് " ബ്ലാസ്റ്റ് " പറയുന്നത് . അനീതിക്കെതിരെ എപ്പോഴും പോരാടണമെന്ന് വിശ്വസിക്കുന്ന ഒരു ആയോധനകല പരീശലകൻ്റെ വേഷത്തിലാണ് അർജുൻ സർജ അഭിനയിക്കുന്നത് . 


അർജുൻ ( രാജാരാമൻ ) , അഭിരാമി ( നീലവേണി ) , പ്രീതി മുകുന്ദൻ ( നീള ) , അർജുൻ ചിദംബരം ( അബ്രഹാം ) , ദിലീപൻ ( അരുണ ഗിരി ) , ബാലഹസൻ ( ശിവൻ ), ജോൺ കൊക്കൻ ( വരുൺ ധ്വാലൻ ) , രമേഷ് നാരായണൻ ( എലി മോളഞ്ചൻ ) , പവൻ ( കിരുമ്പുകരൻ ) , വിനോദ് പാണ്ടി ( ടോബി ) , വിവേക് പ്രസന്ന , എസ്. രാജപാണ്ടി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


അരുൺ രാധാകൃഷ്ണ ൻ ഛായാഗ്രഹണവും , പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും , രവി ബസ്രൂർ സംഗീതവും ഒരുക്കിയിരിക്കുന്നു .എജിഎസ് എൻ്റെർടെയ്ൻമെൻ്റാണ് ചിത്രം നിർമ്മിച്ചിരി ക്കുന്നത് . പ്രദീപ് രംഗനാഥന്റെ ലവ് ടുഡേ യിൽ സംവിധാന സഹായി ചലച്ചിത്രലോക ത്തെത്തിയ സുഭാഷ് കെ.രാജ് ആദ്യ ചിത്രം ഗംഭീരമാക്കി.


ഈ പ്രായത്തിലും അർജുൻ സർജ മികവോടെ അക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് . അതോടൊപ്പം അഭിരാമി, പ്രീതി മുകുന്ദൻ എന്നിവരുടെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷക മനസിൽ ഇടം നേടി. മലയാളിയായ ജോൺ കൊക്കനും നന്നായി അഭിനയിച്ചിട്ടുണ്ട് . ഈ സിനിമയുടെ മുഖ്യ ആകർഷണം രവി ബസ്രൂരിൻ്റെ പശ്ചാത്തല സംഗീതമാണ്. ഫിനിക്സ് പ്രഭുവിൻ്റെ ആക്ഷൻ കോറിയോഗ്രാഫി തിരക്കഥ യ്ക്ക്അനുസൃതമായി തയ്യാറാക്കി യിരിക്കുന്നു.അരുൺ രാധാക്യഷ്ണൻ്റെ ഛായാഗ്രഹണം സ്റ്റൈലീഷ് ഫ്രെയിമുകളും മികച്ച അവതരണവും കൊണ്ട് ദൃശ്യ നിലവാരം ഉയർത്തുന്നു.


ആക്ഷൻ മാത്രം കേന്ദ്രീകരിച്ച് ഗുണനില വാരമുള്ള തിരക്കഥയോടെ പുറത്തിറങ്ങിയ ഒരു സോളിഡ് ആക്ഷൻ ചിത്രമാണിത്. സിനിമയുടെ ടൈറ്റിലിനോട് നൂറ് ശതമാനവും നീതിപുലർത്തുന്ന കിടിലൻ ബ്ലാസ്റ്റ് തന്നെ യാണ് സിനിമ. ഇടിപ്പടങ്ങളുടെ ആരാധകർക്ക് ആഘോഷിച്ച് ആർമാദിക്കാൻ കഴിയുന്ന തരത്തിൽ കിടിലൻ ഫൈറ്റുകളുള്ള  സിനിമയാണിത് .

No comments:

Powered by Blogger.