യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ " അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക് " . പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു.





യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ 'അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്. പൂജയും സ്വിച്ചോൺ കർമവും കൊച്ചിയിൽ നടന്നു.
ഏറെ ചർച്ചചെയ്യപ്പെട്ട 'രഘുറാം' എന്ന ദ്വിഭാഷ ചിത്രത്തിന് ശേഷം സെലസ്റ്റ്യ പ്രോഡക്ഷൻസിന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമിക്കുന്ന കോമഡി എന്റർട്രൈനർ ചിത്രമാണ് "അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക് ". ചിത്രത്തിൻ്റെ പൂജയും, സ്വിച്ച് ഓൺ കർമവും വെണ്ണല തൈക്കാട്ടു ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു. നവാഗതനായ ഷൈജു ദേവദാസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് പ്രജീഷ് കൃഷ്ണനാണ്. യുവതാരങ്ങളായ അരവിന്ദ് വിനോദ്, ജോഷിന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മലയാളത്തിലെ നിരവധി പ്രമുഖ ഹാസ്യതാരങ്ങളും ഭാഗമാകുന്നു. സോമൻ സി.എച്ച് തൃച്ചംബരമാണ് സഹനിർമാതാവ്. പൂർണമായും കണ്ണൂരും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. 
മെയ് 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം രഞ്ജിത്ത് പുന്നപ്രയാണ്. മ്യൂസിക് & ബി.ജി.എം: സായ് ബാലൻ, എഡിറ്റർ: ഡ്രാഗൺ ജിറോഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഹോച്ചിമിന്‍ കെ.സി, ഫിനാൻസ് കൺട്രോളർ: വിനീത രമേഷ്, ആർട്ട്‌: ഷെരിഫ്‌ സി.കെ.ഡി.എൻ, മേക്കപ്പ്: പ്രബീഷ് കാലിക്കറ്റ്‌, സുബ്രു താനൂർ, റിസ്ബാന റിസു, കോസ്റ്റ്യൂംസ്: ജെസ്സി പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലാറ ടൗളറ്റ്, കളറിസ്റ്റ്: ഹരി ജി നായർ, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, അസോ. ഡയറക്ടർ: രണ്യാ നമ്പ്യാർ, ഗൗതം ശരത്, അനീഷ്‌ റൂബി, വി.എഫ്.എക്സ്: ഡ്രീമി ഡിജിറ്റൽ എഫ്.എക്സ്, VFX സൂപ്പർവൈസർ: ഗായത്രി വിജയ്, ഫോക്കസ് പുള്ളർ: ജോയ് വെള്ളത്തുവൽ, സ്റ്റിൽസ് - പ്രശാന്ത്, ഡിസൈൻസ്: ഐ ഐഡിയ മീഡിയ, ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

No comments:

Powered by Blogger.