CUMAC സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ലൈഫ് റ്റൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹൻ ഏറ്റുവാങ്ങി .
CUMAC സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ലൈഫ് റ്റൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹൻ ഏറ്റുവാങ്ങി .
കൊച്ചി : ഫെഫ്കയ്ക്ക് കീഴിലെ ചലച്ചിത്ര ഛായാഗ്രാഹ കലാകാരന്മാരുടെ സംഘടനയായ CUMAC സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ലൈഫ് റ്റൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത സിനിമാട്ടോഗ്രാഫർ വിപിൻ മോഹൻ കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിനെ സാക്ഷിയാക്കി സണ്ണി ജോസഫിൽ നിന്നും ഏറ്റുവാങ്ങി . പ്രശസ്ത ഛായാഗ്രാഹർമാരായ അഴകപ്പൻ , പി സുകുമാർ , നമ്പ്യാതിരി , കെ ജി ജയൻ , ഷാജി കുമാർ , സുജിത്ത് വാസുദേവ് , ജിബു ജേക്കബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു . ചടങ്ങിൽ പുതിയ തലമുറയിലെ പ്രതിഭാധനരായ ഛായാഗ്രാഫർമാരെയും ആദരിച്ചു .
മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒട്ടേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വിപിൻ മോഹൻ സംവിധായകൻ സത്യൻ അന്തിക്കാടുമായി ചേർന്ന് സൃഷ്ടിച്ച സിനിമകളിൽ പലതും പിൽക്കാലം കൾട്ട് ക്ലാസിക് പദവി നേടിയവയാണ് .
സന്ദേശം , തലയണമന്ത്രം , മഴവിൽക്കാവടി, നാടോടിക്കാറ്റ് , സന്മനസ്സുള്ളവർക്കു സമാധാനം , ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് , ടി.പി. ബാലഗോപാലൻ എം.എ, വരവേൽപ്പ് , യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , പൊൻമുട്ടയിടുന്ന താറാവ് , കളിക്കളം , കൊച്ചു കൊച്ചു സന്തോഷങ്ങൾ , വീണ്ടും ചില വീട്ടുകാര്യങ്ങൾ , നരേന്ദ്രൻ മകൻ ജയകാന്തൻ വക , തൂവൽ കൊട്ടാരം , നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് , കനൽക്കാറ്റ്, പട്ടണപ്രവേശം തുടങ്ങി ആ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളുടെ ലിസ്റ്റ് നീളുകയാണ് .
മികച്ച സിനിമാട്ടോഗ്രഫിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിപിൻ മോഹൻ നൂറ്റിപന്ത്രണ്ടിലേറെ ചിത്രങ്ങളുടെ ക്യാമറകണ്ണായി പ്രവർത്തിച്ചിട്ടുണ്ട് .
സംവിധായകരായ ബാലചന്ദ്ര മേനോൻ , ജി എസ് വിജയൻ , വേണു നാഗവള്ളി , ലാൽ ജോസ് , അനിൽ ബാബു തുടങ്ങിയ സംവിധായകരുടെ പ്രിയപ്പെട്ട സിനിമാട്ടോഗ്രാഫറായിരുന്നു .
ഏപ്രിൽ 18 , ഘോഷയാത്ര , ഓർക്കപ്പുറത്ത് , പ്രേമഗീതങ്ങൾ , അർച്ചന ടീച്ചർ , ഞാറ്റടി കക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ , സർവകലാശാല , പെരുവണ്ണപ്പുറത്തെ വിശേഷങ്ങൾ , രണ്ടാം ഭാവം , മുല്ല , പ്രിയം , മയിൽപീലിക്കാവ് , മണ്ണടിയാർ പെണ്ണ് ചെങ്കോട്ട ചെക്കൻ , കളിയൂഞ്ഞാൽ പട്ടാഭിഷേകം തുടങ്ങിയ സിനിമകളിൽ വിപിൻ മോഹന്റെ വ്യത്യസ്തമായ ദൃശ്യ പരിചരണ രീതികളും , വെളിച്ചത്തിന്റെയും നിറങ്ങളുടെയും വൈവിധ്യമാർന്ന പ്രയോഗങ്ങളും കാണാം .
CUMAC ന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെയും നിർവ്വാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു .



No comments: