സാമൂഹിക പരിവർത്തനം സിനിമയിലുടെ എന്ന കാഴ്ചപ്പാടുമായി "" Vaazha : Biopic of a Billion Bros " .




Movie :
Vaazha : Biopic of a Bros .


Director: 
Savin SA


Genre :  
Comedy Drama Film 


Platform :  

Theatre .


Language : 
Malayalam 


Duration. : 
2 Hours 43 Minutes


Direction : 4 / 5

Performance : 4.5 / 5

Cinematography : 4 / 5

Script : 4.5 / 5

Editing : 4 / 5

Music & BGM. : 4 / 5 


Rating : 25 /30.

✍️

Saleem P. Chacko.

CpK DesK


നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രമാണ് " Vaazha : Biopic of a Billion Bros " .


ഹാഷീർ എച്ച് , അലൻ ബിൻ സിറാജ്, അജിൻ ജോയ് , വിനായക് വി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു . 160 കോടിയും കഴിഞ്ഞ് മുന്നേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് .


ഹാഷിർ എച്ച് ( ഹാഷിർ ) , അലൻ ബിൻ സിറാജ് ( അലൻ ) , അജിൻ ജോയി ( അജിൻ ) , വിനായക് വി ( വിനായക് ) , ദേവരാജ് ( സജീർ ) , ബിജു കുട്ടൻ ( വിനായകൻ്റെ അച്ഛൻ ) , ഏഞ്ചൽ മരിയ ( ഷൈന ) , ശബരി ( നഷീർ ) , അജു വർഗ്ഗീസ് ( മനോജ് ) , അൽഫോൺസ് പുത്രൻ ( ഡി .വൈ.എസ്..പി സേവ്യർ അലക്സാണ്ടർ ) , സുധീഷ് ( അലൻ്റെ പിതാവ് ഷിയാസ് ) , വിജയ് ബാബു ( മുജീബ് സാർ ) , അശ്വതി ചന്ദ്ര കിഷോർ ( ഹാഷിറിൻ്റെ അമ്മ ) , റീന ( ഇന്ദ്രായണി ഹെഡ്മിസട്രസ് ) , അരുൺകുമാർ ( മനു . പി സദാശിവൻ ), അൽ അമീൻ ( അമീൻ ) , നിഹാൽ നിസാം ( നിഹാൽ ) , നിബ്രാസ് നൗഷാദ് ( നിബ്രാസ് ) , ഷഹുബാസ് ( ഷഹു ബാസ് ) , ആരാദ്ധ്യ സായി ( ആരാദ്ധ്യ ) , കുടശനാട് തങ്കം ( മുത്തശ്ശി ) , ശ്രീക്കുട്ടി എസ്. നായർ ( ലേഖ ടീച്ചർ ) , മഞ്ജുശ്രീ നായർ ( സ്‌കൂൾ അദ്ധ്യാപിക ) , വേദ ശങ്കർ ( ആഷ്‌ന ) , ശ്രീനാഥ് പി.എസ് ( റിപ്പയർ ) , ആദർശ് നാരായണൻ ( ബിനു ) , രവീന്ദ്രൻ ( ബെന്നി ) , ആനന്ദു ( ഹാഷിറാ ) , ലക്ഷ്മി ധന്യ ( സജു ) , സാഷ ഇസ്‌ല ( ആഷ്‌ന ) എന്നിവരോടൊപ്പം സിജു സണ്ണി ( അജോ തോമസ് ) , അമിത് മോഹൻ രാജേശ്വരി ( വിഷ്‌ണു രാധാകൃഷ്ണൻ ) , ജോമോൻ ജ്യോതിർ ( ഇബ്രാഹിം ) , അൻഷിദ് അനു ( വിവേക് ആനന്ദ് ) , അനുരാജ് ഓ.ബി ( അബ്‌ദുൾ കലാം ) , സാഫ് ( ബിസി വിശ്വം) , മീനാക്ഷി ഉണ്ണികൃഷ്ണൻ ( മായ ) , പി . ബി അനീഷ് ( മായയുടെ അച്ഛൻ ) , കോട്ടയം നസീർ ( രാധാകൃഷ്ണൻ ) , അസീസ് നെടുമങ്ങാട് ( തോമച്ചൻ ) , നോബി മർക്കോസ് ( ഇബ്രാഹിം ) , ജിബിൻ ഗോപിനാഥ് ( വിവേകിൻ്റെ അച്ഛൻ ) , അരുൺ മ്പോൾ ( കലാമിൻ്റെ പിതാവ് ) എന്നിവർ അതിഥി താരങ്ങളുമാണ് .


പി. എം എ HSS പെരിങ്ങര സ്‌കൂളിലെ ഉഴപ്പൻമാരായ ബാക്ക് ബെഞ്ചേഴ്സ് ടീമിൻ്റെ പ്രണയവും സൗഹൃദവും അവർ ചെന്ന് ചാടുന്ന പ്രശ്‌നങ്ങളുമാണ് ഒന്നാം പകുതി . ചിരിയാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ് . രണ്ടാം പകുതി വൈകാരിക മുഹൂർത്തങ്ങളാണ്.


ഹാഷിർ , അലൻ, അജിൻ , വിനായക് എന്നിവർ സുഹൃത്തുക്കളാണ് . ഇവരുടെ പെരുമാറ്റവും സഹപാഠികളോടുള്ള ബന്ധവും പലപ്പോഴും ശരിയല്ല . അഷിൻ്റെ സഹോദരി ആഷ്‌ന ഒരു തിയേറ്ററിൽ വെച്ച് പിടികുടുകയും , മുജീബ് സാർ മാതാപിതാക്കളുടെ മുന്നിൽ വെച്ച് അവളെ അപമാനിക്കുകയും ചെയ്തു
ഇതിനെ തുടർന്ന് അലനും ഹാഷിറും , അവനെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നു . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

സൗഹൃദം , സാഹോദര്യം, കൗമാര പ്രശ്നങ്ങൾ , അധ്യാപനം, അന്ധവിശ്വാസങ്ങൾ , ലഹരി ഉപയോഗം,വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ കുടിയേറ്റം എല്ലാം സിനിമയുടെ പ്രമേയത്തിൽ ചേർക്കാൻ കഴിഞ്ഞിട്ടുണ്ട് .യുവതാരങ്ങളുടെ അഭിനയ മികവ് എടുത്ത് പറയാം . കോമഡി - ഇമോഷണൽ രംഗങ്ങളിൽ ഹാഷിർ തകർത്തു എന്നു തന്നെ പറയാം .


അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും , കണ്ണൻ മോഹൻ എഡിറ്റിംഗും ഒരുക്കിയിരിക്കുന്നു . രജത് പ്രകാശ് , മലയാളി കുരങ്ങുകൾ , പ്രവതീഷ് പ്രദീപ് , അർക്കാഡോ , അശ്വിൻ ആര്യൻ , റസീ , ജാസിർ മുഹമ്മദ് , മുത്തു , ഇലക്ട്രോണിക് കാളി , മുത്തു എന്നിവർ സംഗീതം നൽകി.ഇമാജിൻ സിനിമാസ് , WBTS പ്രൊഡക്ഷൻസ് , ഷൈൻ സ്‌ക്രീനുകൾ , സിഗനേച്ചർ സ്‌റ്റൂഡിയോസ് , ഐക്കൺ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ് , ഹാരീസ് ദേശം , സാഹു ഗതപതി , പി.ബി അനീഷ് , ആദർശ് നാരായണൻ , ഐക്കൺ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .


മലയാള സിനിമയിലെ പ്രധാന നടീനടൻമാർ ഇല്ലാതെ ഈ സിനിമ വൻ വിജയം നേടി കൊണ്ടിരിക്കുന്നത് പ്രധാനകാര്യം തന്നെയാണ് . ഈ ടീമിന് കൈയ്യടി നൽകേണ്ടത് അനിവാര്യമാണ് .

തുടരും 

സാമൂഹിക പരിവർത്തനം സിനിമയിലുടെ എന്ന കാഴ്ചപാടുമായി "" Vaazha : Biopic of a Billion Bros " .



" Vaazha : Biopic of a Billion Girls "

1 comment:

Powered by Blogger.