പ്രദീപ് രംഗനാഥൻ്റെ സയൻസ് ഫിക്ഷൻ റൊമൻ്റിക് കോമഡി ചിത്രമാണ് " Love Insurance Kompany" .


 
Movie :
Love Insurance Kompany ( LIK)


Director: 
Vignesh Shivan 


Genre :  
Fiction Romantic Comedy.


Platform :  
Theatre .


Language : 
Tamil 


Duration. : 
157 Minutes



Direction                      : 3 / 5

Performance              : 3 / 5

Cinematography       : 3 / 5

Script                            : 3 / 5

Editing                          : 3 / 5

Music & BGM.            : 3  / 5 


Rating.                       : 18 /30.


✍️
Saleem P. Chacko.
CpK DesK


വിഘ്‌നേഷ് ശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച LIK ( Love Insurance Kompany) തിയേറ്ററുകളിൽ എത്തി. പ്രദീപ് രംഗനാഥൻ നായകനായ ഈ ചിത്രം സയൻസ് ഫിക്ഷൻ റൊമാൻ്റിക് കോമഡി യിലാണ് ഒരുക്കിയിരിക്കുന്നത് .

പ്രദീപ് രംഗനാഥൻ ( വൈബ് വാസി ) , എസ്.ജെ സൂര്യ ( സൂര്യൻ ) , കൃതി ഷെട്ടി ( ധീമ ) , സീമാൻ ( വാസിയുടെ പിതാവ് ) , യോഗി ബാബു ( ജോളി പ്രഭു ) , ഗൗരി ജി. കിഷൻ ( കൽക്കി ) , ഷാറാ ( ജയന്ത് ) , മാളവിക ( വാലാ മീൻ ) , ആനന്ദ് രാജ് ( എച്ച് എ സുബു ) , സുനിൽ റെഡ്ഡി ( രാജീവ് ) , ദീപിക വെങ്കിടാചലം ( തമിഴ് ശെൽവി ) എന്നിവരോടൊപ്പം അമൃത അയ്യർ , മിസ്‌കിൻ , രംഗ രാജ് പാണ്ഡെ എന്നിവർ അതിഥി താരങ്ങളാണ് .


ലൗവ് ഇൻഷുറൻസ് കമ്പനി ( LIK ) യുടെ സി.ഇ. ഒ സൂര്യൻ പ്രണയ ത്തിലാകുന്ന ആളുകൾക്ക് അവരുടെ ബന്ധങ്ങൾ ഉറപ്പാക്കാൻ അതേ പേരിൽ ഒരു ഡേറ്റിംഗ് ആപ്പ് കണ്ടുപിടിച്ചു. ജൈവ പ്രണയത്തിൽ വിശ്വസിക്കുന്ന വൈബ് വാസി സാങ്കേതിക വിദ്യാധിഷ്‌ഠിത പ്രണയത്തെ സ്വീകരിക്കുന്ന ധീമ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു . അവരുടെ വളർന്ന് വരുന്ന ബന്ധം അധുനിക പ്രണയ മാനദണ്ഡങ്ങളെ വെല്ലു വിളിക്കുകയും അവർ സൂര്യനെതിരെ തിരിയുകയും ചെയ്യുന്നു . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
 

റൗഡി പിക്ച്ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിൻ്റെയും ബാനറിൽ
നയൻതാര ,എസ്. എസ്. ലളിത്കുമാർ എന്നിവരാണ് ഈ  ചിത്രം നിർമ്മി ച്ചിരിക്കുന്നത് .രവി വർമ്മൻ ഛായാ ഗ്രഹണവും , പ്രദീപ് ഇ രാഘവ് എഡിറ്റിഗും സംഗീതം രവിചന്ദറും ഒരുക്കിയിരിക്കുന്നു.


ഡ്രാഗൺ, ലവ് ടുഡേ എന്ന സിനിമ കളിലൂടെ പ്ര‍േ‍ക്ഷകരുടെ മനം കവർന്ന നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി മൂന്ന് 100 കോടി സിനിമകളാണ് പ്രദീപ് രംഗ നാഥന്‍റെ പേരിലുള്ളത്. 



No comments:

Powered by Blogger.