രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം'എന്നും' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ. നൂറിലധികം താരങ്ങൾ റിലീസിൽ പങ്കാളികളായി.
രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം'എന്നും' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ. നൂറിലധികം താരങ്ങൾ റിലീസിൽ പങ്കാളികളായി.
കൊച്ചി: ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " എന്നും ". ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം, ഹെർ ഫ്രാഗ്രൻസ് , ബൈനറി , ഴ , ഇനി. സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. മലയാളത്തിലെതാരങ്ങളും, സംവിധായകരും, ഗായകരും , സാങ്കേതിക പ്രവർത്തകരുമട ക്കം ചലച്ചിത്രരംഗത്തെ നൂറിലധികം പ്രമുഖർ തങ്ങളുടെ ഒഫീഷ്യൽ പേജുകൾ വഴിയും, വാട്സ് ആപ്പ് ഗ്രൂപ്പ്കളിലൂടെയുമാണ് ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തത്.
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന "എന്നും" എന്ന ചിത്രത്തിൽ മുന്ന സൈമൺ , സുധീഷ് , ലാലി പി എം , സോഹൻ സീനുലാൽ , കൈലാഷ് , ഡയാന ഹമീദ് , നവാസ് വള്ളിക്കുന്ന് , അനീഷ് രവി , അൻസിൽ റഹ്മാൻ , ഷനൂപ് , പ്രണവ് മോഹൻ , ശ്രുതി വൈശാഖ് , നൈറ നിഹാർ , അനശ്വര , നിധിഷാ കരുണൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു .
മഞ്ജു വാര്യാർ ,മധു വാര്യർ, സുരാജ് വെഞ്ഞാറമൂട്. ശ്വേതാ മേനോൻ, നരേൻ ഡോ. റോണി, വിനയ് ഫോർട്ട്, സിജു വിൽസൺ, നിയ വർഗീസ്, ഇന്ദ്രൻസ്, ജഗദീഷ് , ശ്രുതി രാമചന്ദ്രൻ, നീന കുറുപ്പ്, അപ്പാനി ശരത്,ദിനേശ് പണിക്കർ , ഗായത്രി സുരേഷ് , ഷാജൂൺ കാരിയാൽ , ഹരിദാസ് തുടങ്ങി നൂറിലധികം താരങ്ങളാണ് വിഷു ദിനത്തിൽ പോസ്റ്റർ ഷെയർ ചെയ്തത്.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി , വയലാർ ശരത്‌ചന്ദ്ര വർമ്മ , പി കെ ഗോപി , മിത്രൻ വിശ്വനാഥ് , സുധി , അലി എന്നിവർ ഗാനങ്ങൾ രചിക്കുന്നുവളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
പി.ആർ.ഒ പി.ആർ സുമേരൻ .

No comments: