" പേട്രിയേറ്റ് " മെയ് ഒന്നിന് റിലീസ് ചെയ്യും.
മമ്മൂട്ടി , മോഹൻലാൽ , ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ , നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സഹ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ " പേട്രിയറ്റ് " മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും .
പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത് . മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് " പ്രേടിയറ്റ് " .യു.കെ , ശ്രീലങ്ക , അസർബെജാൻ , തായ്ലൻഡ് , യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം .
രേവതി , ദർശന രാജേന്ദ്രൻ , രാജീവ് മേനോൻ , ഗ്രേസ് ആൻ്റണി , ഇന്ദ്രൻസ് , ഷരിൻ ഷിഹാബ് , ജിനു ജോസഫ് , ഡാനിഷ് ഹുസൈൻ ഷഹീൻ സിദ്ദിഖ് , ശ്രീ പാർവ്വതി , ഗീതി സംഗീത , സനൽ അമൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .മദ്രാസ് കഫേ , പത്താൻ തുടങ്ങിയ സിനിമകളിലുടെ ശ്രദ്ധേയായ പ്രകാശ് ബെലവാടിയും നിർണ്ണായക വേഷത്തിലുണ്ട് .
മനുഷ് നന്ദൻ ഛായാഗ്രഹണവും രാഹുൽ രാധാകൃഷ്ണൻ , മഹേഷ് നാരായണൻ എന്നിവർ എഡിറ്റിംഗും , സുഷിൻ ശ്യം സംഗീതവും പശ്ചാത്തല സംഗീതവും , അൻവർ അലി ഗാനരചനയും ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ പ്രൊഡക്ഷൻ ഡിസൈനേഴ്‌സും , വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫിയും ഒരുക്കിയിരിക്കുന്നു .ഐസായി , കപിൽ കപിലാൻ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത് . ഡിക്സൺ പെടുത്താസ് പ്രൊഡക്ഷൻ കൺട്രോളറും , വൈശാഖ് പി.വി സിങ്ക് സൗണ്ടും , രഞ്ജിത് അമ്പാടി മേക്കപ്പും , ദിലീപ് സുബ്ബരായൻ , സ്റ്റണ്ട് ശിൽവ , മാഫിയ ശശി , റിയാസ് ഹബീബ് എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും , ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും , ഷോബി പോൾരാജ് നൃത്ത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു .
140 കോടി മുതൽമുടക്കുള്ള ചിത്രമാണിത് .ആൻ്റോ ജോസഫ് ഫിലിം കമ്പനി , കിച്ചപ്പൂസ് ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ് , കെ.ജി അനിൽകുമാർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . സി.ആർ. സലിം പ്രൊഡക്ഷൻസ് , ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ സലിം സുഭാഷ് ജോർജ്ജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് . സി. വി . സാരഥിയും രാജേഷ് കൃഷ്‌ണയുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻമാർ .ആൻ മെഗാ മീഡിയാണ് കേരളത്തിലെ തിയേറ്ററുകളിൽ " പേട്രിയറ്റ് " എത്തിക്കുന്നത്
✍️
സലിം പി. ചാക്കോ .

No comments: