സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ് : വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശബ്ദം.
സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ് : വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശബ്ദം.
ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം സംഗീതം മാത്രമല്ല ഒരു ശക്തി ഒരു കൊടുങ്കാറ്റ് ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും കെ.ജി.എഫിൻ്റെയും മാർക്കോയുടേയും സംഗീത പെരുമഴക്കു പിന്നിലെ ഒരു മനുഷ്യൻ ശക്തിയുടെ താളം .... രവി ബ്രസൂർ.
മാർക്കോക്കു ശേഷം ക്യൂബ്‌സ് എൻ്റെർ ടൈൻമെൻ്റു മായി വീണ്ടും കൈ കോർക്കുന്നു" എന്ന ടാഗ് ലൈനോടെ രവി ബ്രസൂറിനെ കേന്ദ്രീകരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
കാട്ടാളൻ എന്ന ചിത്രത്തിന്നു വേണ്ടിയാണ് രവി ബ്രസൂർ ഇപ്പോഴെത്തുന്നത്. ഒരു ടെക്നിഷ്യനെ ഇത്രയും ഹൈലൈറ്റ് ചെയുന്ന ആദ്യ പ്രൊമോഷൻ കൂടിയായിരിക്കുമിത് . രവി ബ്രസൂരിനൊപ്പം പ്രശസ്‌ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക് നാഥും കാട്ടാളനുവേണ്ടി സംഗീത മൊരുക്കുന്നുണ്ട്.പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണ്.
ഒരു സിനിമയെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഷെരീഫ് മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് . ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ആദ്യം നിർമ്മിച്ച മാർക്കോയുടെ മാർക്കറ്റിംഗ് ചലച്ചിത്ര വൃത്തങ്ങളിൽ വലിയ സംസാര വിഷയമായിരുന്നു. അതിനും മുകളിൽ നിൽക്കുന്നതാണ് കാട്ടാളൻ്റെ മാർക്കറ്റിംഗും. ആ മാർക്കറ്റിംഗിനോ ടൊപ്പം പ്രൊഡക്ടിനെ എത്രയും മനോഹരമാക്കി ത്തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു .
ഒരു പ്രാദേശികഭാഷാ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയാക്കാൻ പറ്റുമെന്ന് മാർക്കോയിലൂടെയും കാട്ടാളനിലൂടെയും അതു കാട്ടിത്തന്നു.അതുകൊണ്ടുതന്നെ സിനിമയുടെ ബഡ്ജറ്റിൽ ആശങ്ക യുളവാക്കുന്നുമില്ല .തായ്ലാൻ്റിലായിരുന്നു കാട്ടാളൻ്റെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് നൂറ്റി നാൽപ്പദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇ ചിത്രത്തിനു വേണ്ടി വന്നത്.ഇൻഡ്യയിലെ നിരവധി ലൊക്കേഷനുകൾ ഈ ചിത്രത്തിനു പശ്ചാത്തലമായി ഇടുക്കി ,കൊച്ചി,പൂന ,മുംബൈ..ചെന്നൈ എന്നീ ലൊക്കേഷനുകളിൽ ഈ ചിത്രം ചിത്രീകരിച്ചു
രവി ബ്രസൂറിനു പുറമേ നിരവധി മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യം ഇദ ചിത്രത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുന്നുഅതിൽ പ്രധാനിയാണ് ലോക പ്രശസ്‌ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്കയാണ് അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തു അത്കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം കാടിനോടും മൃഗങ്ങളോടും സന്ധിയില്ലാത്ത പോരാട്ടും നടത്തുന്ന ഒരു ചെറുപ്പക്കാരൻ്റെ സംഘർഷഭരിതമായ ജീവിതത്തിൻ്റെ ചലച്ചിത്രാവിഷ്‌ക്കാ രണമാണ് കാട്ടാളൻ
കാട്ടാളൻ എന്ന പേരു സൂചിപ്പിക്കുന്ന തുപോലെ തന്നെ കാട്ടാളൻ്റെ ആകാരവും, ചങ്കുറപ്പും കൈമുതലായ ഒരു ചെറുപ്പക്കാരൻ്റെ പോരാട്ടും അത് ഒരു മലയാള സിനിമ ദർശിക്കാത്ത വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം ആൻ്റണി വർഗീസ് (പെപ്പെ ) യാണ് കാട്ടാളനെ ഏററ ഭദ്രമാക്കുന്നത്.പെപ്പെയെ മുൻനിരയിലേക്ക് നയിക്കാൻ ഈ ചിത്രം സഹായിക്കുമെന്ന തിൽ സംശയമില്ല.
കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ - വിനായക്ശശികുമാർ, സുഹൈൽ കോയ ,സംഭാഷണം - ഉണ്ണി. ആർ. ഛായാഗ്രഹണം - രണ ദേവ്.എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.കലാസംവിധാനം സുനിൽ ദാസ്.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻസ്റ്റിൽസ് - അമൽ സി. സദർ.ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.പ്രൊഡക്ഷൻ എക്സി ക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.പ്രൊഡക്ഷൻ കൺട്രോളർ - ദീപക്പരമേശ്വരൻ.
മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്

No comments: