UA 16+ സർട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങി “ കാലം പറഞ്ഞ കഥ " .
UA 16+ സർട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങി “ കാലം പറഞ്ഞ കഥ " .
“Kalam Paranja Katha” എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ Regional Committee പ്രദർശനം കഴിഞ്ഞ് UA 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. ഗൗതമി അടക്കമുള്ള Regional Committee അംഗങ്ങൾ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്തതിനെ തുടർന്ന് ചിത്രത്തിന് UA 16+ വിഭാഗത്തിൽ സർട്ടിഫി ക്കറ്റ് അനുവദിച്ച് റിലീസ് ചെയ്യാൻ അനുമതി നൽകി.
സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രദർശനത്തിന് ശേഷം ലഭിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരി ക്കുന്നത് പ്രസാദ് നൂറനാട് ആണ്.
Karunagappally Krishnankutty ആണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും. Nadakashala International Movies എന്ന ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് UA 16+ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

No comments: