കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മിസ്റ്ററി ഫാൻ്റസി ത്രില്ലർ ചിത്രമാണ് " സംഭവം അദ്ധ്യായം ഒന്ന് "
Movie :
Sambhavam Adhyayam Onnu
Director:
Jeethu Satheesan Mangalathu
Genre :
Mystery Thriller
Platform :
Theatre .
Language :
Malayalam
Duration. :
2 Hours .
Direction : 3.5/ 5
Performance : 3.5 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 4 / 5
Rating : 21 .5 / 30.
✍️
Saleem P. Chacko
CpK DesK
നവാഗതനായ ജിത്തു സതീശൻ മംഗലത്ത് രചനയും എ സംവിധാനവും നിർവ്വഹിച്ച കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മിസ്റ്ററി ഫാൻ്റസി ത്രില്ലർ ചിത്രം " സംഭവം അദ്ധ്യായം ഒന്ന് " തിയേറ്ററുകളിൽ എത്തി . " സംഭവം" എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കി യാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. " സമയത്തെ നിയന്ത്രിക്കുന്ന ദൈവം " ആശയമാണ് സിനിമയുടെ ഇതിവൃത്തം .
അസ്കർ അലി, വിനീത്കുമാർ , സിദ്ധാർത്ഥ് ഭരതൻ , സെന്തിൽ കൃഷ്ണാ , അസിം ജമാൽ, കുടശനാട് തങ്കം, നീതു കൃഷ്ണ, രാജേഷ് അഴിക്കോടൻ ശ്രീകാന്ത് ദാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കേരളം - തമിഴ്നാട് അതിർത്തിയുള്ള ഒരു ദുരൂഹവനപ്രദേശത്ത് ഒരിക്കൽ കയറിയവർ പിന്നീട് തിരികെ വരില്ലെന്നാണ് പ്രചാരണം . ഈ നിഗൂഡതകളുടെ പിന്നിലെ സത്യമാണ് സിനിമ പറയുന്നത് .
നല്ല സിനിമ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദുമാണ്. ഛായഗ്രഹണം നവീൻ ജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, പശ്ചാത്തലസംഗീതം ഗോഡ് വിൻ തോമസ്,ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
എല്ലാ നടീനടൻമാരും മൽസരാഭിനയം കാഴ്ചവെച്ചിരിക്കുന്നു . തൻ്റെ ആദ്യ ചിത്രം വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ്കുട്ടി. കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മിസ്റ്ററി ഫാൻ്റസി ത്രില്ലർ ചിത്രമായ " സംഭവം അദ്ധ്യായം ഒന്ന് " എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും .

No comments: