ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം " പോർ മുഴക്കം " . വടിവേലു നായകൻ .



ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം " പോർ മുഴക്കം " . വടിവേലു നായകൻ .


പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പി ക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.


സത്യസന്ധനും ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്ര ത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.രാഷ്ട്രീയ പശ്ചാത്ത ലമുള്ള ഒരു കൊലക്കേസിൽ അധികാര ത്തിൻ്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷി കൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തി യായി വരുന്നു ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.