" I C U" (ഐ സി യു) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .



 " I C U" (ഐ സി യു) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


''താന്തോന്നി'' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന   '' I C U '' (ഐ സി യു) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ  സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.


മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ് ,നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ .


സന്തോഷ് കുമാർ കഥ  തിരക്കഥ സംഭാഷണമെഴുതുന്നു. സി. ലോക നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-ജോസ് ഫ്രാങ്ക്‌ളിൻ,എഡിറ്റിംഗ്-ലിജോ പോൾ,പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ,കലാസംവിധാനം- ബാവ,കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ,മേക്കപ്പ്-റോണക്സ് സേവ്യർ,സൗണ്ട് ഡിസൈൻ- വിക്കി,കിഷൻ,ശബ്ദമിശ്രണം-എം ആർ രാജാകൃഷ്ണൻ,മാർക്കറ്റിംഗ്- ബ്രിംഗ്ഫോർത്ത്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.